പുല്‍വാമ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനെ ഏറ്റുമുട്ടലില്‍ വധിച്ചു

July 31, 2021
209
Views

ശ്രീനഗര്‍: പുല്‍വാമ ഭീകരാക്രമണത്തിന്‍റെ മുഖ്യ സൂത്രധാരനെ വധിച്ചതായി സൈന്യം .ജെയ്​ഷെ മുഹമ്മദ്​ കമാന്‍ഡര്‍ മുഹമ്മദ്​ ഇസ്​മായേല്‍ അലവിയെന്ന അബു സെയ്​ഫുല്ലയാണ്​ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്​. 2017 മുതല്‍ കശ്​മീര്‍ താഴ്​വരയില്‍ സജീവമായിരുന്ന ​ അബു സെയ്​ഫുല്ലയെന്ന്​ പൊലീസ്​ അറിയിച്ചു. പുല്‍വാമ ജില്ലയിലെ ഹാങ്​ലാമാര്‍ഗ്​ ഏരിയയില്‍ മറ്റൊരു ഭീകരനൊപ്പമാണ്​​ സെയ്​ഫുല്ലയേയും സൈന്യം വധിച്ചത്​.

2019 ഫെബ്രുവരി 14ന്​ നടന്ന പുല്‍വാമ ഭീകരാക്രമണത്തിന്‍റെ മുഖ്യ സൂത്രധാരനാണ്​ കൊല്ലപ്പെട്ടത് . പാകിസ്​താന്‍ കേന്ദ്രീകരിച്ച്‌​ പ്രവര്‍ത്തിക്കുന്ന ജെയ്​ഷെയുടെ കമാന്‍ഡര്‍മാരായ റൗഫ്​ അസ്​ഹര്‍, മൗലാന മസൂദ്​ അസര്‍ എന്നിവരുടെയെല്ലാം അടുത്ത അനുയായിയാണ്​ ഇയാളെന്നും അധികൃതര്‍ പറയുന്നു .

താലിബാനൊപ്പം പരിശീലനം പുര്‍ത്തിയാക്കിയ സെയ്​ഫുല്ല വാഹനങ്ങള്‍ സ്​ഫോടനത്തില്‍ തകര്‍ക്കുന്നതില്‍ വിരുതനായിരുന്നു ​. ഈ മാതൃക തന്നെയാണ്​ പുല്‍വാമയിലെ ഭീകരാക്രമണവും ഇയാള്‍ ആസൂത്രണം ചെയ്​ത്​ നടപ്പാക്കിയത്​. ഇയാള്‍ക്കെതിരെ യു.എ.പി.എ നിയമവും ചുമത്തിയിട്ടുണ്ട്​. സെയ്​ഫുല്ലക്കൊപ്പം കൊല്ലപ്പെട്ട രണ്ടാമത്തെ ഭീകരനെ കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷിച്ച്‌ വരികയാണ് . സംഭവസ്ഥലത്ത്​ നിന്ന്​ എ.കെ-47 തോക്കുകള്‍ പിടിച്ചെടുത്തിട്ടുണ്ടെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു .

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *