ഓണ ചെലവുകള്‍ക്കായി വീണ്ടും വായ്പയെടുക്കാന്‍ സര്‍ക്കാര്‍. പൊതുവിപണിയില്‍ നിന്ന് 3000 കോടി രൂപയാണ് വായ്പ എടുക്കുന്നത്. കടപ്പത്രം വഴിയാണ് വായ്പ. കഴിഞ്ഞ ആഴ്ചയും സര്‍ക്കാര്‍ 1000 കോടി രൂപ വായ്പ എടുത്തിരുന്നു.
ഓണ ചെലവുകള്‍ക്കായി വീണ്ടും വായ്പയെടുക്കാന്‍ സര്‍ക്കാര്‍. പൊതുവിപണിയില്‍ നിന്ന് 3000 കോടി രൂപയാണ് വായ്പ എടുക്കുന്നത്. കടപ്പത്രം വഴിയാണ് വായ്പ. കഴിഞ്ഞ ആഴ്ചയും സര്‍ക്കാര്‍ 1000 കോടി രൂപ വായ്പ എടുത്തിരുന്നു.
വരുന്ന ചൊവ്വാഴ്ചയാകും 3000 കോടി രൂപ കടമെടുക്കുക. ഓണചെലവുകള്‍ക്കായി ഏതാണ്ട് 19000 കോടി രൂപയാണ് സര്‍ക്കാരിന് ആവശ്യമായി വരിക. സാമ്പത്തിക വര്‍ഷാന്ത്യ ചിലവുകള്‍ നടക്കുന്ന മാര്‍ച്ച് മാസം പോലെ തന്നെ സര്‍ക്കാരിന് ഓണക്കാലത്തും കൂടുതലായി ചിലവ് വരാറുണ്ട്. ജീവനക്കാര്‍ക്ക് ഉത്സവബത്ത, ബോണസ് ഉള്‍പ്പെടെയുള്ള നല്‍കുന്നത് അടക്കമുള്ള അധിക ചിലവുകളാണ് ഓണക്കാലത്ത് സര്‍ക്കാരിനുണ്ടാകുക. 3000 കോടി കടമെടുക്കുന്നതിന് പുറമേ മറ്റ് മാര്‍ഗങ്ങളില്‍ കൂടിയും പണം സമാഹരിച്ചാല്‍ മാത്രമേ ചിലവുകള്‍ നടത്താനാകൂ എന്നാണ് സര്‍ക്കാര്‍ അറിയിക്കുന്നത്.