ട്രംപിന്‍റെ തീരുവ യുദ്ധം അമേരിക്കൻ സുപ്രീം കോടതിയിൽ

November 6, 2025
20
Views

തീരുവ പ്രഖ്യാപനത്തിൽ നിർണായക നിരീക്ഷണവുമായി അമേരിക്കൻ സുപ്രീംകോടതി. അധിക തീരുവ ഏർപ്പെടുത്തുന്നതിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അധികാരം അമിതമായി ഉപയോഗിച്ചോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് സുപ്രീംകോടതി. നേരത്തെ ട്രംപിന്റെ നടപടി നിയമ വിരുദ്ധമെന്ന് കീഴ്‌കോടതി വിധിച്ചിരുന്നു.

രാജ്യാന്തര അടിയന്തര സാമ്പത്തിക അധികാര നിയമം (ഐഇഇപിഎ) പ്രകാരമുള്ള അധികാരങ്ങൾ ഉപയോഗിച്ച് യുഎസ് കോൺഗ്രസിന്റെ അനുമതിയില്ലാതെ തീരുവകൾ ചുമത്താൻ യുഎസ് പ്രസിഡന്റിന് അധികാരമുണ്ടോയെന്ന കാര്യമാണ് കോടതി പരിശോധിക്കുന്നത്. സുപ്രീം കോടതി വിധി ട്രംപിന് എതിരായാൽ ഇത്തരത്തിൽ ചുമത്തിയ തീരുവകൾ പിൻവലിക്കാൻ ഭരണകൂടം നിർബന്ധിതമാകും. കാരണം ഇത്തരം തീരുവകൾക്ക് നിയമപരമായ സാധുതയില്ലാതാകും. ഈ തീരുവകളുടെ അടിസ്ഥാനത്തിൽ ഇന്ത്യയടക്കമുള്ള രാജ്യങ്ങളുമായി നടത്തുന്ന വ്യാപാരക്കരാർ ചർച്ചകളുടെ ഭാവിയും ഉറ്റുനോക്കപ്പെടും.

യുഎസിന്റെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട കേസുകളിലൊന്നായിരിക്കുമിതെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. തീരുവ ഏർപ്പെടുത്താൻ പ്രസിഡന്റിന് അധികാരമില്ലെന്നു വന്നാൽ രാജ്യത്തിനത് തിരിച്ചടിയാകുമെന്ന് അദ്ദേഹം പറഞ്ഞു. തീരുവ ഉപയോഗിക്കാനുള്ള അധികാരമില്ലെങ്കിൽ രാജ്യങ്ങളുമായി ഡീലുകളുണ്ടാക്കാൻ കഴിയാതെ വരും. കേസ് ജയിച്ചാൽ യുഎസ് ഏറ്റവും സമ്പന്നമാകുമെന്നും പരാജയപ്പെട്ടാൽ യുഎസ് മൂന്നാം ലോകരാജ്യത്തിന് തുല്യമായി മാറുമെന്നുമാണ് ട്രംപിന്റെ മുന്നറിയിപ്പ്.

Article Categories:
World

Leave a Reply

Your email address will not be published. Required fields are marked *