അന്തരിച്ച ട്രാന്‍സ്മാന്‍ പ്രവീണ്‍ നാഥിന്റെ ഭാര്യ റിഷാന ഐഷുവും ആത്മഹത്യക്ക് ശ്രമിച്ചു. പാറ്റ ഗുളിക കഴിച്ച റിഷാനയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തൃശ്ശൂര്‍: അന്തരിച്ച ട്രാന്‍സ്മാന്‍ പ്രവീണ്‍ നാഥിന്റെ ഭാര്യ റിഷാന ഐഷുവും ആത്മഹത്യക്ക് ശ്രമിച്ചു. പാറ്റ ഗുളിക കഴിച്ച റിഷാനയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കേരളത്തിലെ ആദ്യ ട്രാന്‍സ്മാന്‍ ബോഡി ബില്‍ഡറായ പ്രവീണ്‍ നാഥ് ഇന്നലെയാണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്.
തൃശ്ശൂരിലെ വീട്ടില്‍ അവശനിലയില്‍ കണ്ടെത്തിയ പ്രവീണ്‍ നാഥ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. സോഷ്യല്‍ മീഡിയകളിലൂടെ പ്രവീണ്‍നാഥിനും ഭാര്യക്കും എതിരെ നടന്ന സൈബര്‍ ആക്രമണവും വാര്‍ത്തകളുമാണ് ആത്മഹത്യക്ക് കാരണമെന്നാണ് നിഗമനം.
അതേസമയം, പ്രവീണ്‍ നാഥിന്റെ ആത്മഹത്യയില്‍ ട്രാന്‍സ്ജെന്‍ഡര്‍ കൂട്ടായ്മ പരാതിയുമായി രംഗത്തെത്തി. ഓണ്‍ലൈന്‍ മാധ്യമങ്ങളടക്കം
പ്രവീണിന്റെ മരണത്തിന് ഉത്തരവാദികളാണെന്നാണ് ആരോപണം. ഇതില്‍ നിയമനടപടി ആവശ്യപ്പെട്ട് കൂട്ടായ്മ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി