മലപ്പുറത്ത് കനത്ത കാറ്റിൽ സ്കൂളിന്റെ മേൽക്കൂരയുടെ ഒരു ഭാഗം അടർന്നുവീണു

August 19, 2025
8
Views

കനത്ത കാറ്റിൽ മലപ്പുറത്ത് സ്കൂളിന്റെ മേൽക്കൂരയുടെ ഒരു ഭാഗം അടർന്നുവീണു. കുഴിപ്പുറം ഗവൺമെൻറ് യു പി സ്കൂളിന്റെ മേൽക്കൂരയുടെ ഒരു ഭാഗമാണ് അടർന്നുവീണത്. കുട്ടികൾ രക്ഷപ്പെട്ടത് തലനാരിയിഴയ്ക്കാണ്. പറപ്പൂർ പഞ്ചായത്തിന് കീഴിലാണ് സ്കൂൾ ഉള്ളത്.

കനത്ത കാറ്റിൽ മലപ്പുറത്ത് സ്കൂളിന്റെ മേൽക്കൂരയുടെ ഒരു ഭാഗം അടർന്നുവീണു. കുഴിപ്പുറം ഗവൺമെൻറ് യു പി സ്കൂളിന്റെ മേൽക്കൂരയുടെ ഒരു ഭാഗമാണ് അടർന്നുവീണത്. കുട്ടികൾ രക്ഷപ്പെട്ടത് തലനാരിയിഴയ്ക്കാണ്. പറപ്പൂർ പഞ്ചായത്തിന് കീഴിലാണ് സ്കൂൾ ഉള്ളത്. കാലപ്പഴക്കമുള്ള ഇളകി നിൽക്കുന്ന ഷീറ്റുകൾ മാറ്റാൻ 2019 ആവശ്യപ്പെട്ടെങ്കിലും ഇതുവരെ ഇത് പാലിക്കപ്പെട്ടില്ലെന്നാണ് പിടിഎയുടെ പരാതി. ഇന്ന് രാവിലെ 11 മണിക്കുണ്ടായ കനത്ത കാറ്റിലാണ് മേൽക്കൂരയുടെ ചെറിയ ഭാഗം മുറ്റത്തേക്ക് അടർന്നുവീണത്. ഈ സമയത്ത് കുട്ടികൾ പരീക്ഷയെഴുതാൻ ക്ലാസ്സിൽ കയറിയതിനാൽ പകടം ഒഴിവായി.

സ്കൂൾ കെട്ടിടത്തിന്റെ രണ്ട് നിലയും കോൺക്രീറ്റ് ആണെങ്കിലും അതിന് മുകളിലുണ്ടായ ചോർച്ച തടയാനായാണ് ഷീറ്റുകൾ സ്ഥാപിച്ചിരുന്നത്. എന്നാൽ ഇത് ജീർണിച്ച അവസ്ഥയിലാണ് ഉള്ളതെന്നും എത്രയും വേഗം മാറ്റി സ്ഥാപിക്കണമെന്നും പറപ്പൂർ പഞ്ചായത്തിനോട് തുടർച്ചയായി ആവശ്യപ്പെട്ടെങ്കിലും ഫണ്ടില്ലെന്ന കാരണത്താൽ മാറ്റിവെക്കുകയായിരുന്നു. എന്നാൽ അടർന്നുവീണ ഷീറ്റിന്റെ മറ്റ് ഭാഗങ്ങൾ കൂടി നിലനിൽക്കുന്നതും ഭീഷണിയാണ്.

അതേസമയം, സ്കൂളുകളുടെ മേൽക്കൂരയായി ആസ്പെറ്റോസ് ഷീറ്റുകൾ സ്ഥാപിക്കരുതെന്ന വിദ്യാഭ്യാസ വകുപ്പിന്റെ ചട്ടം നിലനിൽക്കുമ്പോഴാണ് ഇത്തരം അനാസ്ഥ ആവർത്തിക്കുന്നത്.

Article Categories:
Kerala

Leave a Reply

Your email address will not be published. Required fields are marked *