രണ്ടാം പിണറായി സര്‍ക്കാര്‍ അല്‍പ്പസമയം മുന്‍പ് സെട്രല്‍ സ്റ്റേഡിയത്തില്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഒരുക്കിയ ചടങ്ങില്‍ വച്ച് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഈ അവസരത്തില്‍ പുതിയ സര്‍ക്കാരിന് ആശംസകളുമായി നിരവധി പേര്‍ സമൂഹമാദ്ധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. രണ്ടാമൂഴത്തില്‍ നാടിന്റെ നന്മയ്ക്ക് ചുക്കാന്‍ പിടിക്കുന്ന മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാര്‍ക്കും ആശംസയുമായി നടന്‍ ദിലീപും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
രണ്ടാമൂഴത്തിലും നാടിന്റെ നന്മക്ക് ,വികസനത്തിന്, ചുക്കാന്‍ പിടിക്കുന്ന ബഹുമാനപ്പെട്ട പിണറായി വിജയന്‍ സാറിനും മറ്റു പുതിയ മന്ത്രിമാര്‍ക്കും എല്ലാവിധ ആശംസകളും നേരുന്നു
Article Categories:
Kerala