ഗർഭഛിദ്രത്തിന് 600 രൂപ കൈക്കൂലി വാങ്ങിയ കേസിൽ ഡോക്ടർക്ക് വിജിലൻസ് കോടതി വിധിച്ച ശിക്ഷ ഹൈകോടതി ശരിവെച്ചു
കൊച്ചി: ഗർഭഛിദ്രത്തിന് 600 രൂപ കൈക്കൂലി വാങ്ങിയ കേസിൽ ഡോക്ടർക്ക് വിജിലൻസ് കോടതി വിധിച്ച ശിക്ഷ ഹൈകോടതി ശരിവെച്ചു.പാലക്കാട് നെന്മാറ സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ ഡോക്ടറായിരുന്ന അസി. സർജൻ മാവേലിക്കര തട്ടാരമ്പലം സ്വദേശി വി.കെ. ദേവയാനിക്ക് കോഴിക്കോട് വിജിലൻസ് കോടതി വിധിച്ച ഒരു വർഷം തടവും 1000 രൂപ പിഴയും ശിക്ഷയാണ് ജസ്റ്റിസ് കൗസർ എടപ്പഗത്ത് ശരിവെച്ചത്.
2000 ഏപ്രിൽ 24ന് പാലക്കാട് കണിമംഗലം സ്വദേശിനിയുടെ ഗർഭഛിദ്രത്തിന് ദേവയാനി കൈക്കൂലി ആവശ്യപ്പെട്ടെന്നായിരുന്നു പരാതി.തുടർന്ന് വിജിലൻസ് ഫിനോഫ്‌തലിൻ പുരട്ടി നൽകിയ നോട്ടുകൾ പരാതിക്കാർ. നഴ്‌സിങ് അസിസ്റ്റന്റ് മുഖേന ഡോക്ടർക്ക് നൽകി. തുടർന്ന് വിജിലൻസെത്തി. തുടർന്ന് വിജിലൻസെത്തി ഡോക്ടറുടെ ബാഗിൽനിന്ന് നോട്ടുകൾ കണ്ടെടുത്തു.