തമിഴ്‌നാട്ടിൽ ലോക്ഡൗൺ ജൂലൈ 19 വരെ നീട്ടി

July 10, 2021
299
Views

ചെന്നൈ: തമിഴ്‌നാട്ടിൽ ലോക്ഡൗൺ ജൂലൈ 19 വരെ നീട്ടി. ചില നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകിയാണ് ലോക്ഡൗൺ വീണ്ടും നീട്ടി സർക്കാർ ഉത്തരവ്. കടകൾ കൂടുതൽ സമയം തുറന്നു പ്രവർത്തിക്കാൻ അനുവാദം നൽകി. രാത്രി 9 മണി വരെയാണ് പ്രവർത്തിക്കാൻ അനുമതി നൽകിയിരിക്കുന്നത്.

റസ്‌റ്റോറന്റുകൾ, ചായക്കടകൾ, ബേക്കറികൾ, വഴിയോര ഭക്ഷണ ശാലകൾ എന്നിവ രാത്രി 9 വരെ പ്രവർത്തിക്കാം. എന്നാൽ 50% ഉപഭോക്താക്കളെ കടയിൽ ഉണ്ടാകാൻ പാടുള്ളു.

വെള്ളിയാഴ്ച തമിഴ്‌നാട്ടിൽ 3,039 കൊറോണ കേസുകളും 69 മരണവുമാണ് സ്ഥിരീകരിച്ചത്. ഇതുവരെ തമിഴ്‌നാട്ടിൽ 25. 13 ലക്ഷം പേർക്കാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *