2022 ഹോണ്ട CBR650R പുറത്തിറങ്ങി;വില എത്ര?

January 29, 2022
282
Views

2022 ഹോണ്ട CBR650R പുറത്തിറങ്ങി;വില എത്ര?

2022 ഹോണ്ട CBR650R 9,35,427 രൂപ എക്സ്-ഷോറൂം വിലയില്‍ പുറത്തിറങ്ങി. ഇത് നിലവിലെ മോഡലിനേക്കാള്‍ 47,427 രൂപ കൂടുതലാണെന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 2021 CBR650R 2021 മാർച്ചിൽ 8.88 ലക്ഷം രൂപയ്ക്ക് ആയിരുന്നു അവതരിപ്പിച്ചത്.

CBR ഒരു CKD ആയി തുടരും. രണ്ട് വർണ്ണ ഓപ്ഷനുകളുടെ ഗ്രാഫിക്സ് സ്കീമുകളിൽ മാത്രമാണ് ഈ അപ്ഡേറ്റുമായി ബന്ധപ്പെട്ട മാറ്റങ്ങൾ. ഗ്രാൻഡ് പ്രിക്സ് റെഡ്, മാറ്റ് ഗൺപൗഡർ ബ്ലാക്ക് മെറ്റാലിക് തുടങ്ങിയ കളര്‍ സ്‍കീമുകള്‍ മുമ്പത്തേതിന് സമാനമാണ്. എന്നാൽ സ്റ്റിക്കറുകളും ഗ്രാഫിക്സും മാറ്റിയിട്ടുണ്ട്. മുമ്പത്തെ വെള്ളയുമായി താരതമ്യപ്പെടുത്തുമ്പോൾ ചുവന്ന ഓപ്ഷനിൽ ഇപ്പോൾ അതിന്റെ സൈഡ് ഫെയറിംഗുകളിൽ കറുപ്പ് ഹൈലൈറ്റുകൾ അവതരിപ്പിക്കുന്നു. അതേസമയം കറുപ്പ് ഓപ്ഷന് കുറച്ച് വ്യത്യസ്‍തമായ ഓറഞ്ച് ഹൈലൈറ്റുകൾ ലഭിച്ചു.

ഇത് മാറ്റിനിർത്തിയാൽ, മെക്കാനിക്കൽ മാറ്റങ്ങളൊന്നുമില്ല. കൂടാതെ ബൈക്ക് 649 സിസി ഇൻലൈൻ-ഫോർ സിലിണ്ടർ എഞ്ചിൻ ഉപയോഗിക്കുന്നത് തുടരുന്നു. ഇത് 12,000 ആർപിഎമ്മിൽ 87 എച്ച്പിയും 8,500 ആർപിഎമ്മിൽ 57.5 എൻഎമ്മും ഉത്പാദിപ്പിക്കും.

ഹോണ്ട ഇരുചക്ര വാഹന നിര്‍മ്മാതാക്കളെക്കുറിച്ചുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിക്കുകയാണെങ്കില്‍ ജനപ്രിയ മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡായ ഹോണ്ട ഷൈന്‍ ഒരു കോടി ഉപയോക്താക്കള്‍ എന്ന അഭിമാനകരമായ നാഴിക്കല്ല് പിന്നിട്ടതായി കമ്പനി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. രാജ്യത്ത് 125 സിസി മോട്ടോര്‍ സൈക്കിള്‍ വിഭാഗത്തില്‍ മുന്‍നിര സ്ഥാനം ആഘോഷിക്കുന്ന വേളയിലാണ് ഈ നേട്ടം എന്നും എക്കാലത്തെയും വര്‍ദ്ധിച്ചുവരുന്ന ഡിമാന്‍ഡിന് അനുസൃതമായി ഷൈന്‍ ബ്രാന്‍ഡ് 50 ശതമാനത്തിലധികം വിപണി വിഹിതവുമായി ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നു എന്നും കമ്പനി പറയുന്നു. 29 ശതമാനം ശക്തമായ വാര്‍ഷിക വളര്‍ച്ചയോടെ 125 സിസി വിഭാഗത്തില്‍ ഉപയോക്താക്കളുടെ നമ്പര്‍ വണ്‍ മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡായ ഷൈന്‍ ഇപ്പോള്‍ ഒരു കോടി ഉപയോക്താക്കളിലേക്ക് എത്തുന്ന ആദ്യ 125 സിസി മോട്ടോര്‍സൈക്കിള്‍ എന്ന നേട്ടവും കൈവരിച്ചിരിക്കുന്നു.

Article Categories:
Business · Business News · India

Leave a Reply

Your email address will not be published. Required fields are marked *