ക​ന​ത്ത മ​ഴ; ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ മൂ​ന്ന് ദി​വ​സ​ത്തി​നു​ള്ളി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 24 ആ​യി

September 18, 2021
411
Views

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ ക​ന​ത്ത മ​ഴ​യെ തു​ട​ര്‍​ന്ന് 12 പേ​ര്‍ കൂ​ടി മ​രി​ച്ചു. ഇ​തോ​ടെ ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​ത്തി​നു​ള്ളി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 24 ആ​യി.ചി​ത്ര​കൂ​ട്ട്, പ്ര​താ​പ്ഗ​ഡ്, അ​മേ​ഠി, സു​ല്‍​ത്താ​ന്‍​പു​ര്‍ ജി​ല്ല​ക​ളി​ലാ​ണ് 12 മ​ര​ണം റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്.ചി​ത്ര​കൂ​ട്ട് ജി​ല്ല​യി​ലെ കാ​ര്‍​ഹി ഗ്രാ​മ​ത്തി​ല്‍ വീ​ട് ത​ക​ര്‍​ന്ന് ഒ​രു സ്ത്രീ​യും ര​ണ്ട് കു​ട്ടി​ക​ളും ഉ​ള്‍​പ്പ​ടെ മൂ​ന്ന് പേ​ര്‍ മ​രി​ച്ചു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ പ്ര​താ​പ്ഗ​ഡി​ലു​ണ്ടാ​യ ക​ന​ത്ത മ​ഴ​യെ തു​ട​ര്‍​ന്ന് ഒ​രു കു​ട്ടി ഉ​ള്‍​പ്പ​ടെ ഏ​ഴ് പേ​ര്‍ മ​രി​ച്ചു.

തലസ്ഥാന നഗരമായ ലക്‌നൗവിലെ താഴ്ന്ന പല പ്രദേശങ്ങളും കഴിഞ്ഞ ദിവസം വെള്ളത്തിനടിയിലായി. നിരവധി പ്രദേശങ്ങളില്‍ മരങ്ങള്‍ കടപുഴകിയതിനെ തുടര്‍ന്ന് വൈദ്യുതി ലൈനുകള്‍ പൊട്ടിവീണിട്ടുണ്ട്. റെയില്‍വേ ട്രാക്കുകള്‍ വെള്ളത്തില്‍ മുങ്ങിയതിനെ തുടര്‍ന്ന് റയില്‍വേ അടിപ്പാതകള്‍ പലതും താല്‍ക്കാലികമായി അടച്ചു.

Article Categories:
India · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *