നിപ സമ്പര്‍ക്ക പട്ടികയിലുള്ളവര്‍ 251 ആയി; എട്ടു പേര്‍ക്ക്​ രോഗലക്ഷണം

September 6, 2021
333
Views

കോഴിക്കോട്​: നിപ മരണം സ്​ഥിരീകരിച്ചതിനെ തുടര്‍ന്ന്​ തയാറാക്കിയ സമ്ബര്‍ക്കപട്ടികയിലുള്ളവരുടെ എണ്ണം വര്‍ധിക്കുന്നു. നേരത്തെ 188 പേരാണ്​ സമ്ബര്‍ക്ക പട്ടികയില്‍ഉണ്ടായിരുന്നത്​. 63 പേരെ കൂടി ചേര്‍ത്ത്​ മൊത്ത സമ്ബര്‍ക്ക പട്ടിക 251 ആക്കി. നിപ ബാധിച്ചു മരിച്ച കുട്ടിയുമായി ബന്ധപ്പെട്ടവരാണിവര്‍.

അതേസമയം, രോലക്ഷണങ്ങള്‍ പ്രകടമായവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്​. കുട്ടിയുടെ മാതാവിനും രണ്ട്​ ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ്​ നേരത്തെ രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നത്​. അഞ്ചു പേര്‍ക്കു കൂടി പുതുതായി രോഗലക്ഷണങ്ങള്‍ ഉണ്ട്​. ആകെ എട്ടു പേരുടെ സാമ്ബിളുകള്‍ പൂണെയിലെ വൈറോളജി ലാബിലേക്ക്​ പരിശോധനക്ക്​ അയച്ചിട്ടുണ്ട്​. ഇതിന്‍റെ ഫലം വൈകാതെ എത്തുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​.

251 പേരുടെ സമ്ബര്‍ക്ക പട്ടികയില്‍ നിന്ന്​ കൂടുതല്‍ രോഗ സാധ്യതയുള്ളവരുടെ പട്ടികയും പ്രത്യേകം തയാറാക്കിയിട്ടുണ്ട്​. ഇതില്‍ 32 പേരാണുള്ളത്​. ഇവരെല്ലാം നിരീക്ഷണത്തിലാണുള്ളത്​.

Article Categories:
Health · Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *