രാജ്യത്ത് 44,658 പുതിയ കേസുകള്‍; 3.44 ലക്ഷം പേര്‍ ചികിത്സയിൽ

August 27, 2021
369
Views

ന്യൂ ഡെൽഹി: ‍ ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 44,658 പേര്‍ക്ക് കൊറോണ ബാധിച്ചു. 32,988 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. ഇതോടെ രാജ്യത്തെ രോഗമുക്തി നിരക്ക് 97.60 ശതമാനമായി.

വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 3.44 ലക്ഷമായി ഉയര്‍ന്നു. രോഗവ്യാപനം കേരളത്തില്‍ തീവ്രമായി തുടരുകയാണ്. തുടര്‍ച്ചയായ രണ്ടാം ദിവസവും പുതിയ കേസുകളുടെ എണ്ണം മുപ്പതിനായിരം കടന്നു.

496 മരണമാണ് രാജ്യത്ത് കൊറോണ മൂലം ഇന്നലെ സംഭവിച്ചത്. ഇതോടെ മഹാമാരിയില്‍ ജീവന്‍ നഷ്ടമായവര്‍ 4.36 ലക്ഷമായി. മഹാരാഷ്ട്രയിലും കേരളത്തിലുമാണ് കൊറോണ മരണങ്ങള്‍ കൂടുതല്‍. രണ്ട് സംസ്ഥാനങ്ങളിലുമായി വ്യാഴാഴ്ച 321 മരണങ്ങളാണ് രേഖപ്പെടുത്തിയത്.

അതേസമയം, സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി 79.48 ലക്ഷം വാക്സിന്‍ ഡോസുകള്‍ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 61.22 കോടി പേരാണ് ഇതുവരെ വാക്സിന്‍ സ്വീകരിച്ചിട്ടുള്ളത്. രാജ്യത്ത് 18 വയസിന് മുകളിലുള്ള 50 ശതമാനം ആളുകള്‍ ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചതായാണ് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നത്.

Article Categories:
India · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *