കൊല്ലം: കൊല്ലം ചാത്തന്നൂരിൽ വൻ കഞ്ചാവ് വേട്ട . 80 കിലോ കഞ്ചാവുമായി നാല് പേർ പിടിയിൽ. ചാത്തന്നൂർ സ്വദേശികളായ സുനിൽകുമാർ, രതീഷ് , വിഷ്ണു , ചിതറ സ്വദേശിയായ ഹെബി മോൻ എന്നിവരാണ് പിടിയിലായത്. ചാത്തന്നൂർ ശീമാട്ടി ജംഗ്ഷന് സമീപത്ത് നിന്നാണ് കഞ്ചാവ് പിടികൂടിയത്. കഞ്ചാവ് കാറിൽ കടത്താൻ ശ്രമിക്കുമ്ബോഴാണ് സംഘം പോലീസിന്റെ പിടിയിലായത് .കൊല്ലത്തെ പോലീസ് ഡാൻസാഫ് സംഘവും ചാത്തന്നൂർ പോലീസും നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.
