ചികിത്സ കിട്ടാതെ കുട്ടി മരിച്ച കേസിൽ പിതാവും ഇമാമും അറസ്റ്റിൽ: നേരത്തേയും സമാന മരണങ്ങളുണ്ടായെന്ന് സംശയം?

November 3, 2021
269
Views

കണ്ണൂര്‍: കണ്ണൂര്‍ സിറ്റിയില്‍ പനി ബാധിച്ച് പതിനൊന്നുകാരി മരിച്ച സംഭവത്തില്‍ രണ്ട് പേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. പനി ബാധിച്ച് ഗുരുതരാവസ്ഥയിലായ ഫാത്തിമ എന്ന കുട്ടിക്ക് ചികിത്സ നല്‍കാതെ മതപരമായ പ്രാര്‍ത്ഥനയിലൂടെ സൗഖ്യപ്പെടുത്താന്‍ ശ്രമിച്ചതാണ് കുട്ടിയുടെ മരണത്തിന് കാരണമായത് എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ ആരോപണവിധേയനായ കുഞ്ഞിപ്പള്ളി ഇമാം ഉവൈസ് , കുട്ടിയുടെ പിതാവ് സത്താര്‍ എന്നിവരുടെ അറസ്റ്റാണ് ഇന്ന് പൊലീസ് രേഖപ്പെടുത്തിയത്. കുട്ടിയുടെ പിതാവിനെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇമാമിനെതിരെ മനപൂര്‍വമല്ലാത്ത നരഹത്യക്കും കേസെടുത്തതായി കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍.ഇളങ്കോ അറിയിച്ചു.

മരണപ്പെട്ട ഫാത്തിമയെ ആശുപത്രിയില്‍ കൊണ്ടു പോകാനോ ഏന്തെങ്കിലും ഡോക്ടറെ കാണിക്കാനോ മരുന്നുകള്‍ നല്‍കാനോ കുട്ടിയുടെ കുടുംബം തയ്യാറായില്ല. ഇതിനു പകരം കുഞ്ഞിപ്പള്ളി ഇമാമായ ഇമാം ഉവൈസ് ജപിച്ച് ഊതല്‍ ചികിത്സ നടത്തുകയാണ് ചെയ്തതെന്നും പൊലീസ് വ്യക്തമാകുന്നു. കുട്ടിക്ക് പനി തുടങ്ങി ഗുരുതരാവസ്ഥയിലായെങ്കിലും നാല് ദിവസത്തോളം ഒരു തരത്തിലുള്ള ചികിത്സയും ലഭിച്ചില്ലെന്നാണ് വിവരം. ആരോഗ്യനില തീര്‍ത്തും മോശമായതോടെ ആണ് ഉസ്താദ് വന്ന് ജപ ചികിത്സ നടത്തിയത്. ആരോ?ഗ്യനില തീര്‍ത്തും വഷളായിട്ടും ഒടുവില്‍ മരിച്ച ശേഷമാണ് ഇവര്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. ശ്വാസകോശത്തിലുണ്ടായ ?അണുബാധയാണ് മരണകാരണമെന്നാണ് കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെപ്രാഥമിക നി?ഗമനം.

ഇമാമായ ഉവൈസിന്റെ സ്വാധീനം മൂലമാണ് മകള്‍ക്ക് ചികിത്സ നല്‍കാന്‍ സത്താര്‍ തയ്യാറാവാതിരുന്നത് എന്നാണ് പൊലീസ് പറയുന്നത്. കുഞ്ഞിപ്പള്ളി പ്രദേശത്തെ പടിക്കല്‍ ഹൗസ് എന്ന വീട്ടില്‍ താമസിക്കുന്ന ഉവൈസ് പ്രദേശവാസികളിലെല്ലാം അന്ധവിശ്വാസം പടര്‍ത്താന്‍ ശ്രമിച്ചിരുന്നുവെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഉവൈസും ജിന്നുമ്മ എന്ന പേരിലറിയപ്പെടുന്ന ഇയാളുടെ ഭാര്യ മാതാവ് ഷഹീബയും ചേര്‍ന്നാണ് പലരേയും ഇത്തരം അന്ധവിശ്വാസങ്ങളിലേക്കും അശാസ്ത്രീയ ജീവിതരീതികളിലേക്കും ആകര്‍ഷിച്ചിരുന്നത്.

ആശുപത്രിയില്‍ പോകുന്നതിനേയും ഡോക്ടര്‍മാരെ കാണുന്നതിനുമെതിരെ ജിന്നുമ്മയും ഉവൈസും വ്യാപക പ്രചാരണം നടത്തിയിരുന്നുവെന്നാണ് വിവരം. ഡോക്ടര്‍മാര്‍ പിശാചുകളാണെന്നും ആശുപത്രിയില്‍ വച്ചാല്‍ നരക്തതില്‍ പോകുമെന്നായിരുന്നു ഇവര്‍ നടത്തിയിരുന്ന പ്രചരണം. ഉവൈസും ജിന്നുമ്മയും വാക്‌സീന്‍ എടുത്തിട്ടില്ല. കുടുംബത്തിലുള്ളവരെ വാക്‌സീന്‍ എടുക്കാനും ഇയാള്‍ സമ്മതിച്ചിരുന്നില്ല. ഇയാളുടെ ഭാര്യയുടെ പ്രസവവും വീട്ടില്‍ വച്ചായിരുന്നു. ഫാത്തിമയുടെ മരണത്തിന് പിന്നാലെ ഈ കുടുംബത്തിന് നേരെ നാട്ടുകാര്‍ തന്നെ രം?ഗത്ത് എത്തിയിരുന്നു. ഈ സാഹചര്യത്തില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ ഈ കുടുംബത്തില്‍ നടന്ന മരണങ്ങളെക്കുറിച്ച് പൊലീസ് വിവരശേഖരണം തുടങ്ങിയിട്ടുണ്ട്.

പനി വന്ന് ?ഗുരുതരാവസ്ഥയിലായി മൂന്ന് ദിവസം കഴിഞ്ഞിട്ടും കുഞ്ഞിനെ ആശുപത്രിയിലേക്ക് കൊണ്ടു വന്നില്ലെന്ന് ഉവൈസിന്റെ ബന്ധുവും പൊതുപ്രവര്‍ത്തകനുമായി സിറാജ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഉവൈസിന്റെ നേതൃത്വത്തിലുള്ള മന്ത്രവാദ ചികിത്സ മൂലം തന്റെ കുടുംബത്തില്‍ മൂന്ന് പേര്‍ മരിച്ചിട്ടുണ്ടെന്ന് സിറാജ് പറയുന്നു. ഇതിനെ എതിര്‍ത്തതിന്റെ പേരില്‍ തനിക്ക് കടുത്ത മാനസിക പീഡനം നേരിടേണ്ടി വന്നുവെന്നും സിറാജ് പറയുന്നു.

തന്റെ മാതൃസഹോദരിയുടെ മകന്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ ഉവൈസ് വന്ന് നിര്‍ബന്ധമായി ഡിസ്ചാര്‍ജ് ചെയ്യിപ്പിച്ചു. പിന്നെ ഇവരുടെ ചികിത്സയില്‍ ആരോ?ഗ്യനില മോശമായ യുവാവ് ശ്വാസം മുട്ടി മരിക്കുകയായിരുന്നുവെന്നും. അര്‍ധസഹോരദരനെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ച തന്നെ ഉവൈസും അയാളുടെ ഭാര്യസഹോദരനും ചേര്‍ന്ന് കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചുവെന്നും സിറാജ് വെളിപ്പെടുത്തി. ഇസ്ലാമുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ് മതത്തിന്റെ മറവില്‍ ഇവര്‍ ചെയ്യുന്നതെന്നും സിറാജ് പറയുന്നു.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *