അമൃതം കുടിവെള്ള പദ്ധതിക്കു വേണ്ടി 2 വർഷത്തിലേറെ ആയി പൊളിച്ചിട്ട റോഡുകൾ എത്രയും പെട്ടന്ന് സഞ്ചാരയോഗ്യം ആക്കാൻ നടപടിയെടുക്കമെന്ന് ഉറപ്പ് നൽകി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്.
തൃശൂർ-ചേർപ്പ്- പെരിങ്ങോട്ടുകര – അന്തിക്കാട് – കാഞ്ഞാണി – മണല്ലൂർ – ചാവക്കാട് റൂട്ടിലാണ് കുടിവെള്ള പദ്ധതിക്കു വേണ്ടി റോഡ് പോളിച്ചിട്ടിരിക്കുന്നത്.
പ്രൈവറ്റ് ബസ് ഉടമ സുരക്ഷണ സമിതി സംഘടനാ നേതൃത്വത്തിൽ സംഘടന നേതാക്കൾ നേരിട്ട് മന്ത്രി മുഹമ്മദ് റിയാസിനെ കാണുകയും നിവേദനം നൽകിയതിൻ്റെയും പിന്നാലെയാണ് നടപടികൾ എടുക്കാമെന്ന് മന്ത്രി ഉറപ്പ് നൽകിയത്.
സംഘടന സംസ്ഥാന സെക്രട്ടറി റെജി ആനത്താരയ്ക്കൽ ,ജോയിൻ സെക്രട്ടറി വിബിൻ പൂമല ,സംസ്ഥാന കമ്മിറ്റി മെമ്പർ നസീർ (ശിൽപ്പി ബസ് ഉടമ) ,തൃശൂർ ജില്ലാ ട്രഷർ വിജീഷ് K .V (ഇഷാൻ ബസ്) ,തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട് അനൂപ് ചന്ദ്രൻ എന്നിവർ നിവേദനം നൽകി.