ന്യൂഡൽഹി: പോലീസിനെക്കുറിച്ച് ഉയരുന്ന പരാതികളിൽ നിന്ന് മാധ്യമശ്രദ്ധതിരിക്കാനാണ് മുഖ്യമന്ത്രി ഇപ്പോൾ ഹലാൽ വിവാദം ഉയർത്തുന്നതെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. പോലീസിനെക്കുറിച്ച് ചോദിക്കുമ്പോൾ ഹലാലിനെക്കുറിച്ച് പറയുന്ന പിണറായി വിജയൻ്റെ തന്ത്രം പഴകിത്തേഞ്ഞതാണെന്ന് മുരളീധരൻ ഫേസ് ബുക്കിൽ കുറിച്ചു.
ന്യൂനപക്ഷത്തിൻ്റെ സംരക്ഷകനെന്ന് അവകാശപ്പെടുന്നയാൾ രാജ്യത്ത് നിരോധിച്ചിട്ടുള്ള ‘മുത്തലാഖിന്’ കുട പിടിച്ച പോലീസിനെക്കുറിച്ച് മിണ്ടാത്തതെന്തെന്ന് ആലുവയിലെ വിദ്യാർഥിനിയുടെ ആത്മഹത്യ ചൂണ്ടിക്കാട്ടി മന്ത്രി ചോദിച്ചു.
അറിഞ്ഞുകൊണ്ട് ഒരു പെൺകുട്ടിയെ ആത്മഹത്യയിലേക്ക് തള്ളിവിട്ട പോലീസുകാരനെതിരെ കേസെടുക്കാൻ സർക്കാർ മടിക്കുന്നു.
ഹലാൽ വിവാദമല്ല, ഇപ്പോഴും മുത്തലാഖ് നടക്കുന്നു എന്നതാണ് കേരളത്തിന് ആക്ഷേപകരമെന്ന് മന്ത്രി കുറ്റപ്പെടുത്തി.
സ്വയം പ്രതിക്കൂട്ടിലാവുമ്പോൾ സംഘപരിവാറിൻ്റെ നെഞ്ചത്തു കയറുന്ന കമ്മ്യൂണിസ്റ്റ് നാടകം കേരളം മനസിലാക്കിക്കഴിഞ്ഞതാണെന്നും വി.മുരളീധരൻ പറഞ്ഞു.
മുഖ്യമന്ത്രിയുടെത് മാധ്യമശ്രദ്ധതിരിക്കാനുള്ള തന്ത്രം: വി.മുരളീധരൻ
November 28, 2021