കൊച്ചി: സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ അപകട മരണത്തില്‍ രാജ്യം ഞെട്ടലോടെ ഇരിക്കുമ്ബോള്‍ അദ്ദേഹത്തെ പരിഹസിച്ച് അഡ്വക്കേറ്റ് രശ്മിത രാമചന്ദ്രന്.
മരണം ഒരു വ്യക്തിയെ വിശുദ്ധനാക്കുന്നില്ലെന്ന് അവര്‍ ആരോപിച്ചു. പോസ്റ്റിന് നിരവധി രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. ഇന്ത്യയുടെ സേനകളുടെ പരമോന്നത കമാന്‍ഡര്‍ ഇന്ത്യയുടെ രാഷ്ട്രപതി മാത്രമാണെന്ന ഭരണഘടനാ സങ്കല്‍പ്പം മറികടന്നാണ് റാവത്തിനെ മൂന്ന് സേനകളുടെയും നിയന്ത്രണമുള്ള ഇന്ത്യയുടെ ആദ്യത്തെ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫായി നിയമിച്ചത് എന്നോര്‍ക്കണമെന്നും ഇവര്‍ ആരോപിക്കുന്നു.
കൂടാതെ പൗരത്വ പ്രക്ഷോഭത്തിലും കാശ്മീരില്‍ പൗരനെ ജീപ്പിനു മുന്നില്‍ കെട്ടി വെച്ചതിലും എല്ലാം ഇവര്‍ ബിപിന്‍ റാവത്തിനെ കുറ്റപ്പെടുത്തുന്നുണ്ട്. കാശ്മീരില്‍ കല്ലെറിയുന്നവര്‍ക്കെതിരെ ആയുധമെടുക്കാനും സൈന്യത്തെ ഉപദേശിച്ചത് റാവത്താണെന്നും ഇതൊക്കെ കൊണ്ട് തന്നെ മരണം ഒരാളെ വിശുദ്ധനാക്കുന്നില്ലെന്നും ഇവര്‍ പറയുന്നു. ഇവര്‍ക്കെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് ബിജെപി.