എന്തുകഴിക്കണം എന്ന കാര്യത്തില്‍ പ്രത്യേകിച്ച് ഇഷ്ടങ്ങളൊന്നുമില്ലാത്തവരാണ് പുരുഷന്മാര്‍… എന്നാല്‍..!!

February 1, 2022
94
Views

പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും ഭക്ഷണക്രമത്തില്‍ പ്രത്യേകം ഭക്ഷണങ്ങളുണ്ടെന്ന് അറിയാമല്ലോ..പുരുഷന്‍മാര്‍ തങ്ങളുടെ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.

1.തക്കാളി

തക്കാളിയില്‍ അടങ്ങിയിട്ടുള്ള പോഷകഘടകങ്ങളുടെ ഗുണം കൊണ്ട് സൂപ്പര്‍ഫുഡ് എന്ന ഗണത്തില്‍ അറിയപ്പെടുന്നതാണ് തക്കാളി. തക്കാളിയില്‍ അടങ്ങിയിട്ടുള്ള ചുവപ്പ് കുടലിലെ കാന്‍സറിനെ ചെറുക്കുമെന്ന് ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. പ്രോസ്‌റ്റേറ്റ് കാന്‍സര്‍, ഹൃദ്രോഗം, കൊളസ്‌ട്രോളിന്റെ അളവു കുറയല്‍ എന്നീ രോഗങ്ങള്‍ക്കും ഉത്തമ പ്രതിവിധിയാണ് തക്കാളി. ഇവയെല്ലാം പുരുഷന്‍മാരില്‍ സാധാരണയായി കണ്ടുവരുന്ന രോഗങ്ങളുമാണ്.

2.കല്ലുമ്മക്കായ

സിങ്കിന്റെ അംശം ധാരാളമായി അടങ്ങിയിട്ടുള്ളതാണ് കല്ലുമ്മക്കായ. പുരുഷന്‍മാരിലെ വന്ധ്യതയ്ക്കും ലൈംഗികാരോഗ്യത്തിനും ഏറെ സഹായകമാണ് സിങ്ക്. ലൈംഗിക വളര്‍ച്ചയെയും പേശീവളര്‍ച്ചയെയും നിയന്ത്രിക്കുന്ന ഹോര്‍മോണ്‍ ലെവല്‍ സ്ഥിരമായി നിലനിര്‍ത്തുകയും ബീജോല്‍പാദനത്തിന് സഹായിക്കുകയും ചെയ്യും കല്ലുമ്മക്കായ. മുടിയുടെ സംരക്ഷണത്തിനും കല്ലുമ്മക്കായ ഉത്തമമാണ്.

3.ധാന്യങ്ങള്‍

വിറ്റാമിന്‍, മിനറലുകള്‍, നാരുകള്‍ എന്നിവയുടെ സാന്നിധ്യം അടങ്ങിയിട്ടുള്ള ധാന്യങ്ങള്‍ ധാരാളമായി കഴിക്കണം. ഓട്‌സ്, ചുവന്ന അരി, എന്നിവ ധാരാളം വൈറ്റമിന്‍ ബി അടങ്ങിയിട്ടുള്ളതാണ്. ഇവ ആരോഗ്യത്തോടെ ഇരിക്കുന്നതിനും വിഷാദരോഗത്തെ അകറ്റുന്നതിനും സഹായിക്കും.

4.വെളുത്തുള്ളി

ഹൃദ്രോഗത്തില്‍ നിന്ന് സംരക്ഷണം നല്‍കുന്നതിനാല്‍ പുരുഷന്‍മാര്‍ വെളുത്തുള്ളി ധാരാളം കഴിക്കണമെന്ന് ഡോക്ടര്‍മാര്‍ ശുപാര്‍ശ ചെയ്യുന്നു. വെളുത്തുള്ളി സ്ഥിരമായി കഴിക്കണമെന്നും ശുപാര്‍ശ ചെയ്യുന്നുണ്ട്. ഇത് കൊളസ്‌ട്രോള്‍ ലെവല്‍ കുറയ്ക്കാന്‍ സഹായിക്കുമത്രേ.

5.കോര മത്സ്യം

പ്രോട്ടീനുകള്‍ ധാരാളം അടങ്ങിയിട്ടുണ്ടെന്നു മാത്രമല്ല, കോര മത്സ്യം ഒമേഗ 3 ഫാറ്റി ആസിഡിന്റെ കേന്ദ്രവുമാണ്. ഹൃദ്രോഗത്തെ ചെറുക്കുകയും കുടലിലെ കാന്‍സറിനെ പ്രതിരോധിക്കുകയും പ്രോസ്‌റ്റേറ്റ് കാന്‍സര്‍, വിഷാദരോഗം എന്നിവയ്ക്ക് മരുന്നായി പ്രവര്‍ത്തിക്കുകയും ചെയ്യും കോര മത്സ്യം.

6.ബ്ലൂബെറി

പ്രോസ്‌റ്റേറ്റ് കാന്‍സറിനെ ചെറുക്കാന്‍ ബ്ലൂബെറിക്ക് കഴിയുമെന്നത് തെളിയിക്കപ്പെട്ടതാണ്. ഹൃദ്രോഗം, ടൈപ് 2 ഡയബറ്റിസ്, പ്രായമാകുന്തോറുമുള്ള ഓര്‍മക്കുറവ് എന്നിവയ്ക്കും ബ്ലൂബെറി ഉത്തമ പരിഹാരമാണ്.

7.ബ്രോക്കോളി

കോളിഫ് ളവര്‍ പോലുള്ള ഒരിനം പച്ചക്കറിയാണ് ബ്രോക്കോളി. കാന്‍സറിനെ പ്രതിരോധിക്കുന്ന ധാരാളം ഘടകങ്ങള്‍ ബ്രോക്കോളിയില്‍ അടങ്ങിയിട്ടുണ്ട്. മൂത്രാശയത്തിലെ കാന്‍സര്‍, പ്രോസ്‌റ്റേറ്റ് കാന്‍സര്‍, കുടലിലെ കാന്‍സര്‍ എന്നിങ്ങനെ പുരുഷന്‍മാരില്‍ കാണുന്ന അര്‍ബുദ രോഗങ്ങള്‍ക്ക് പ്രതിവിധിയാകാന്‍ ബ്രോക്കോളിക്ക് കഴിയും.

8.മുട്ട

മുടികൊഴിച്ചിലിന് മികച്ച പരിഹാരമാകാന്‍ മുട്ടകള്‍ക്ക് കഴിയും. മുട്ടയില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുള്ളത് മുടിവളര്‍ച്ചയ്ക്ക് സഹായകമാണ്. ധാരാളം അയണും അടങ്ങിയിട്ടുണ്ട്.

9.മാതളനാരങ്ങ ജ്യൂസ്

കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ മാതളനാരങ്ങ ജ്യൂസ് അത്യുത്തമമാണെന്ന് ആരോഗ്യരംഗത്തെ വിദഗ്ധര്‍ പറയുന്നു. വിറ്റാമിന്‍, ആന്റി ഓക്‌സിഡന്റുകള്‍, മിനറലുകള്‍ എന്നിവയുടെ കലവറയാണ് മാതളനാരങ്ങ ജ്യൂസ്. ദിവസേന മാതളനാരങ്ങ ജ്യൂസ് കുടിക്കുന്നത് പ്രോസ്റ്റേറ്റ് കാന്‍സറിന്റെ വളര്‍ച്ച കുറച്ചു കൊണ്ടുവരുന്നതിന് കാരണമാകും.

Article Categories:
Health · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *