വായ്നാറ്റത്തിന്റെ വിവിധ കാരണങ്ങളെക്കുറിച്ചും മാസ്‌ക് ധരിച്ചിട്ടും അത് കുറക്കുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്.വായ്നാറ്റത്തിന്റെ പ്രധാന കാരണം വായിലുണ്ടാവുന്ന ശുചിത്വമില്ലായ്മയാണെന്നതില്‍ അതിശയിക്കാനില്ല. മോശം ദന്ത ശുചിത്വം നിങ്ങളുടെ വായില്‍ ബാക്ടീരിയകള്‍ അടിഞ്ഞുകൂടുന്നതിലേക്ക് നയിച്ചേക്കാം, കൂടാതെ ബാക്ടീരിയകള്‍ പലപ്പോഴും മോശം മണമുള്ള സള്‍ഫര്‍ സംയുക്തങ്ങള്‍ പുറത്തുവിടുന്നു. ഇത് വായ്‌നാറ്റം വര്‍ദ്ധിപ്പിക്കുന്നു.
നിങ്ങള്‍ കാപ്പിയും മദ്യവും കുടിക്കുമ്പോള്‍, നിങ്ങളുടെ വായില്‍ ബാക്ടീരിയ തങ്ങിനില്‍ക്കാന്‍ കാരണമാകുന്നുണ്ട്. നിങ്ങളുടെ വായ്ക്കുള്ളിലെ ഈ ബാക്ടീരിയ ഒരു ദുര്‍ഗന്ധം ഉണ്ടാക്കുന്നു. ഇത് മാസ്‌ക് വെക്കുമ്പോള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നു.
കാപ്പി, മദ്യം, അല്ലെങ്കില്‍ ചായ എന്നിവയ്ക്കൊപ്പം പുകവലിയും വായ്നാറ്റത്തിന് കാരണമാകും. പുകവലി നിങ്ങളുടെ മോണയിലെ കോശങ്ങളെ നശിപ്പിക്കുകയും മോണയിലെ അണുബാധകളിലേക്കോ രോഗങ്ങളിലേക്കോ നയിക്കുകയും ചെയ്യുന്നു. ഇത് നിങ്ങളുടെ വായില്‍ ദുര്‍ഗന്ധം ഉണ്ടാക്കുകയും ഇത് കൂടാതെ മാസ്‌ക് വെക്കുമ്പോള്‍ അത് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
ശരീരഭാരം കുറയ്ക്കാന്‍ നിങ്ങള്‍ ഉപവസിക്കുകയോ കാര്‍ബോഹൈഡ്രേറ്റ് കുറഞ്ഞ ഭക്ഷണം കഴിക്കുകയോ ചെയ്യുകയാണെങ്കില്‍, ഇത് അസുഖകരമായ ദുര്‍ഗന്ധത്തിന് കാരണമാകും. കുറഞ്ഞ കാര്‍ബ് ഭക്ഷണക്രമം നിങ്ങളുടെ ശരീരത്തിന്റെ മെറ്റബോളിസത്തെ മാറ്റി മറിക്കുന്നു. ഇത് പലപ്പോഴും ദുര്‍ഗന്ധത്തിലേക്ക് എത്തിക്കുന്നുണ്ട്.