സമഗ്ര ശിക്ഷാ കേരളയുടെ കരാട്ടെ ക്‌ളാസ് അവസാനിച്ചു

March 13, 2022
94
Views

തിരുവനന്തപുരം: സമഗ്ര ശിക്ഷാ കേരള (SSK) യുടെ കീഴിൽ നോർത്ത് URC (അർബൻ റിസോഴ്‌സ് സെന്റർ) സംഘടിപ്പിക്കുന്ന പെൺകുട്ടികൾക്കായുള്ള സ്വയരക്ഷയുടെ ഭാഗമായി; കരാട്ടെ ക്‌ളാസ് വിവിധ സ്കൂളുകളിൽ ആരംഭിച്ചത് അവസാനിച്ചു.

പേരൂർക്കട ഗവ. മോഡൽ ഹയർ സെക്കന്ററി സ്കൂൾ, പട്ടം ഗവ. മോഡൽ ഹയർ സെക്കന്ററി സ്കൂൾ, പാളയം സിറ്റി വൊക്കേഷനൽ ഹയർ സെക്കന്ററി സ്കൂൾ എന്നിവിടങ്ങളിൽ നിന്ന് 125 കുട്ടികൾ ആണ് ഈ ക്ലാസുകളിൽ പങ്കെടുക്കുന്നത്. മെഡ്മാർഷ്യൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കരാട്ടെ ഡോ അധ്യാപകൻ സെൻസായി അബ്ദു റഹ്‌മാൻ കുട്ടികൾക്ക് പരിശീലനം നൽകി.

സമഗ്ര ശിക്ഷാ കേരളയുടെ കീഴിൽ എല്ലാ വർഷവും നടത്തിവരാറുള്ള സെൽഫ് ഡിഫെൻസിന്റെ ഭാഗമായാണ് ഈ വർഷവും കരാട്ടെ ക്‌ളാസ് സർക്കാർ സ്കൂളുകളിൽ നടത്താൻ URC തീരുമാനിച്ചത്. നോർത്ത് യൂ.ആർ.സി സംഘടിപ്പിച്ച ഈ സെൽഫ് ഡിഫെൻസ് ക്യാമ്പ് വലിയ ആത്മവിശ്വാസമാണ് നൽകിയത് എന്ന് വിദ്യാർത്ഥികളും, അധ്യാപകരും, രക്ഷിതാക്കളും പറഞ്ഞു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *