മാസത്തില്‍ 3 തവണ മരിക്കും; ആ സമയത്ത് ദൈവത്തെയും മരിച്ചവരെയും കാണും:

May 2, 2023
15
Views

മാസത്തില്‍ മൂന്നു തവണ താന്‍ മരിക്കുകയും പിന്നീട് ജീവിതത്തിലേക്കു മടങ്ങി വരികയും ചെയ്യും എന്ന വിചിത്ര വാദവുമായി 57 കാരിയായ ബെവെര്‍ളി ഗില്‍മോര്‍.

മാസത്തില്‍ മൂന്നു തവണ താന്‍ മരിക്കുകയും പിന്നീട് ജീവിതത്തിലേക്കു മടങ്ങി വരികയും ചെയ്യും എന്ന വിചിത്ര വാദവുമായി 57 കാരിയായ ബെവെര്‍ളി ഗില്‍മോര്‍.

മരണശേഷമുളള സമയത്ത് നിരവധി പ്രമുഖരെ കാണാറുണ്ടെന്നും ബെവെര്‍ളി പറഞ്ഞു.

മാസത്തില്‍ മൂന്ന് തവണയാണ് തനിക്ക് ഇത്തരത്തിലുളള വിചിത്ര അനുഭവം ഉണ്ടാകുന്നതെന്നാണ് ബെവെര്‍ളി പറയുന്നത്. പലതവണ മരണാനന്തര ജീവിതത്തിലൂടെ കടന്നുപോയപ്പോള്‍ ദൈവത്തെയും വാള്‍ട്ട് ഡിസ്‌നിയെയും കണ്ടതായും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

1980 കളിലാണ് ഇത്തരത്തില്‍ ആദ്യമായി താന്‍ ദൈവത്തെ കാണുന്നത്. അതിനുശേഷം പലതവണ കണ്ടു. തുടര്‍ച്ചയായ ഈ കൂടിക്കാഴ്ചകളിലൂടെ ദൈവവുമായി വ്യക്തിപമായ ഒരു ബന്ധം വളര്‍ത്തിയെടുക്കാന്‍ സാധിച്ചുവെന്നും ബെവെര്‍ളി പറയുന്നു.

20 ാം വയസ്സില്‍ ബെവെര്‍ളി ഗില്‍മോറിന് മസ്തിഷ്‌കാഘാതം സംഭവിച്ചിരുന്നു. പലപ്പോഴും കോമയിലേക്കു പോകുന്ന ഒരു ശാരീരികാവസ്ഥ തനിക്കുണ്ടെന്നു ഡോക്ടര്‍മാര്‍ കണ്ടെത്തിയിരുന്നതായും ഇവര്‍ പറയുന്നു.

ഇത്തരത്തില്‍ ശക്തമായ മയക്കത്തിലേക്കു നീങ്ങുമ്ബോള്‍ ഹൃദയമിടിപ്പ് നിലയ്ക്കുന്നതായും ശരീരം തളരുന്നതായും അനുഭവപ്പെടാറുണ്ട് . വലിയ ഒരു ശകട്ടിടത്തിന് സമീപത്തുവെച്ചാണ് വാള്‍ട്ട് ഡിസ്‌നിയെ കണ്ടുമുട്ടിയത്. ആ സമയം അദ്ദേഹം കഥകളെല്ലാം കാിച്ചു തന്നു. അതിലൊരു കഥാപാത്രമായി ഞാനും മാറി. എന്റെ മരിച്ചു പോയ മാതാപിതാക്കളെയും കണ്ടു- ഗില്‍മോര്‍ പറഞ്ഞു.

അതേസമയം ഇവര്‍ കടന്നുപോകുന്ന ശാരീരിക അവസ്ഥയെക്കുറിച്ച്‌ കൂടുതല്‍ മനസ്സിലാക്കുന്നതിനായി ബെല്‍ജിയത്തിലെ ലീജ് സര്‍വകലാശാലയിലെ കോമ സയന്‍സ് ഗ്രൂപ്പിലെ ഗവേഷകര്‍ ഗില്‍മോറുമായി ചേര്‍ന്ന് ഒരു പഠനത്തിലാണ്.

Article Categories:
Latest News · World

Leave a Reply

Your email address will not be published. Required fields are marked *