തമിഴ്നാട് വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 20 ആയി ഉയര്‍ന്നു. വില്ലുപുരം, ചെങ്കല്‍പേട്ട് ജില്ലകളിലാണ് ദുരന്തമുണ്ടായത്
ചെന്നൈ: തമിഴ്നാട് വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 20 ആയി ഉയര്‍ന്നു. വില്ലുപുരം, ചെങ്കല്‍പേട്ട് ജില്ലകളിലാണ് ദുരന്തമുണ്ടായത്.
വില്ലുപുരത്ത് 17 പേരും ചെങ്കല്‍പേട്ട് ഏഴ് പേരുമാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അമരന് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരമായി 10 ലക്ഷം രൂപ നല്‍കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് അറിയിച്ചിരുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവര്‍ക്ക് 50,000 രൂപ വീതം നല്‍കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.