മാര്‍ച്ചിലെ ക്ഷേമ പെൻഷൻ വ്യാഴാഴ്ച (മെയ് 8) മുതല്‍ വിതരണം ചെയ്യും.
തിരുവനന്തപുരം: മാര്‍ച്ചിലെ ക്ഷേമ പെൻഷൻ വ്യാഴാഴ്ച (മെയ് 8) മുതല്‍ വിതരണം ചെയ്യും. സംസ്ഥാനത്തെ 64 ലക്ഷം പേര്‍ക്ക് 1600 രൂപ വീതമാണ് പെൻഷൻ ലഭിക്കുക.
കേന്ദ്രത്തിന്റെ വിഹിതം കൂടി ചേര്‍ത്താണ് ക്ഷേമ പെൻഷൻ നല്‍കുന്നത്. ഇതിനായി ധനവകുപ്പ് 950 കോടി രൂപ അനുവദിച്ചു.
കേന്ദ്ര വിഹിതവും സംസ്ഥാന വിഹിതവും വെവ്വേറെ നിക്ഷേപിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം. എങ്കിലേ ഈ തുക കേന്ദ്രം സംസ്ഥാനത്തിനു നല്‍കൂ എന്നാണ് നിബന്ധന. ഇക്കാര്യത്തില്‍ ഇതുവരെ തീരുമാനിച്ചിട്ടില്ല. ഇത്തരത്തില്‍ കേരളം മുൻപ് മുൻകൂട്ടി വിതരണം ചെയ്ത 450 കോടി രൂപ കേന്ദ്രത്തില്‍ നിന്നു കിട്ടാനുണ്ട്.