തമിഴ്നാട് വനംവകുപ്പ് മയക്കുവെടി വെച്ച് പിടികൂടിയ അരിക്കൊമ്ബനെ മാറ്റുന്നത് തിരുനെല്‍വേലി കളക്കാട് കടുവാ സങ്കേതത്തില്‍.
തിരുനെല്‍വേലി : തമിഴ്നാട് വനംവകുപ്പ് മയക്കുവെടി വെച്ച് പിടികൂടിയ അരിക്കൊമ്ബനെ മാറ്റുന്നത് തിരുനെല്‍വേലി കളക്കാട് കടുവാ സങ്കേതത്തില്‍.
രാത്രി പന്ത്രണ്ട് മണിയോടെയാണ് അരിക്കൊമ്ബനെ മയക്കുവെടിവെച്ച് പിടികൂടിയത്. ആനയുടെ തുമ്ബികൈയില് പരിക്കേറ്റിട്ടുണ്ട്. കുങ്കിയാനകളുടെ സഹായത്തോടെ ലോറിയില്‍ കയറ്റി, തിരുനെല്‍വേലിയിലേക്കുള്ള യാത്രയിലാണ് ആന.
മൂന്ന് കുങ്കിയാനകളെ ഉപയോഗിച്ചാണ് ആനയെ ലോറിയിലേക്ക് കയറ്റിയത്. തമിഴ്നാട് വനംവകുപ്പ് രണ്ട് തവണ മയക്കുവെടിവെച്ചാണ് ആനയെ പിടികൂടിയത്. അതിന് ശേഷം ബൂസ്റ്റര്‍ ഡോസും നല്കിയ ശേഷമാണ് ആനയുടെ കാലുകള്‍ വടം ഉയോഗിച്ച് ബന്ധിച്ചത്. അസാമാന്യ വലിപ്പമുള്ള ആന ഉണരാൻ സാധ്യതയുള്ളതിനാലാണ് വീണ്ടും ബൂസ്റ്റര്‍ ഡോസ് നല്‍കിയത്.