അടുത്ത മൂന്ന്മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തിരുവനന്തപുരം: അടുത്ത മൂന്ന്മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതേസമയം കേരളത്തില്‍ ഇന്നലെ കാലവര്‍ഷം എത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും അല്പംകൂടി വൈകുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. എട്ടിനു മുമ്ബ് എത്തുമെന്നാണ് പുതിയ പ്രവചനം.
കാലവര്‍ഷം കേരള തീരത്തിനു അടുത്തുവരെ എത്തിയെങ്കിലും കരയില്‍ പ്രവേശിക്കാനുള്ള ശക്തി കാറ്റിന് ഇല്ലാത്തതാണ് വൈകുന്നത്.
അറബിക്കടലില്‍ നാളെ രൂപം കൊള്ളുന്ന ന്യൂനമര്‍ദ്ദത്തിന്റെ ശക്തിയും സഞ്ചാരപാതയും അനുസരിച്ചാകും കാലവര്‍ഷത്തിന്റെ വരവും ശക്തിയും. എട്ടിന് മുൻപ് സാഹചര്യം അനുകൂലമാകുമെന്നാണ് പ്രതീക്ഷ.
കാലവര്‍ഷം എത്തണമെങ്കില്‍ പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിക്കണം. മാലദ്വീപ്, ലക്ഷദ്വീപ് മുതല്‍ കേരളതീരം വരെ സ്ഥായിയായ മേഘാവരണം ഉണ്ടാകണം. നിലവില്‍ ഇതൊന്നും ഉണ്ടായിട്ടില്ലെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു.