ഛത്തീസ്ഗഡിലെ ബിജാപൂരില്‍ മാവോയിസ്റ്റുകള്‍ നടത്തിയ കുഴിബോംബ് ആക്രമണത്തില്‍ മൂന്ന് സിആര്‍പിഎഫ് ജവാൻമാര്‍ക്ക് പരിക്ക്.
റായ്പൂര്‍: ഛത്തീസ്ഗഡിലെ ബിജാപൂരില്‍ മാവോയിസ്റ്റുകള്‍ നടത്തിയ കുഴിബോംബ് ആക്രമണത്തില്‍ മൂന്ന് സിആര്‍പിഎഫ് ജവാൻമാര്‍ക്ക് പരിക്ക്.
സിആര്‍പിഎഫ് 85 ബെറ്റാലിയനിലെ ജവാൻമാരായ അമിത് കുമാര്‍, രിപണ്‍ കുമാര്‍, വിശാല്‍ കുമാര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിമാനമാര്‍ഗം റായ്പൂരിലേക്ക് കൊണ്ടുപോയി.
ഗംഗളൂര്‍ പോലീസ് സ്‌റ്റേഷൻ പരിധിയിലുള്ള ടെകമേത കുന്നിന് സമീപം രാവിലെ 10.30 ഓടെയായിരുന്നു ആക്രമണം നടന്നതെന്ന് ബസ്തര്‍ പോലീസ് അറിയിച്ചു. പ്രദേശത്ത് മാവോയിസ്റ്റുകള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
ഏപ്രിലില്‍ ഛത്തീസ്ഗഡിലെ ബസ്തറില്‍ ഉണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടിരുന്നു. മാവോയിസ്റ്റ് വിരുദ്ധ സേനയിലെ പത്ത് അംഗങ്ങളും ഇവരുടെ വാഹനത്തിന്റെ ഡ്രൈവറുമായിരുന്നു കൊല്ലപ്പെട്ടത്. മേഖലയില്‍ മാവോയിസ്റ്റ് സാന്നിധ്യം ഉണ്ടെന്ന വിവരത്തെ തുടര്‍ന്ന് തെരച്ചില്‍ നടത്തി മടങ്ങുമ്ബോഴായിരുന്നു സംഘത്തിന് നേരെ ആക്രമണം നടന്നത്.