മണിപ്പൂരില്‍ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണം : സുപ്രിംകോടതി

July 11, 2023
24
Views

മണിപ്പൂരില്‍ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്ന് സുപ്രിം കോടതി.

മണിപ്പൂരില്‍ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്ന് സുപ്രിം കോടതി. ഇക്കാര്യത്തിനായ് എന്ത് ഉചിതമായ നടപടിയും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സ്വീകരിയ്ക്കാമെന്നും സുപ്രിം കോടതി വ്യക്തമാക്കി.

പ്രകോപനപരമായതും തെറ്റായതുമായ പ്രസ്താവനകള്‍ ഒരു വിഭാഗവും നടത്തരുതെന്നും സുപ്രിം കോടതി നിര്‍ദേശിച്ചു. ( No Hate Speech Maintain Equilibrium Supreme Court Advice On Manipur )

മണിപ്പൂരിലെ വിവിധ സംഘടനകളും സര്‍ക്കാരും സമര്‍പ്പിച്ച ഹര്‍ജ്ജികള്‍ ഒരുമിച്ചാണ് സുപ്രിം കോടതി പരിഗണിച്ചത്. സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച തല്‍സ്ഥിതി റിപ്പോര്‍ട്ട് സുപ്രിം കോടതി വിലയിരുത്തി. ദുരിതാശ്വാസ ക്യാമ്ബുകളില്‍ ആവശ്യമായ ഭക്ഷണ – വൈദ്യ സഹായ ലഭ്യത ഉറപ്പാക്കിയിടുണ്ടെന്ന വസ്തുത സുപ്രിം കോടതി അംഗികരിച്ചു. സംസ്ഥാനത്ത് വലിയ അക്രമങ്ങളുടെ ഇരകളാകുകയാണ് തങ്ങളെന്ന് കുക്കി വിഭാഗം കുറ്റപ്പെടുത്തി. തങ്ങളുടെ ആരാധനാലയങ്ങള്‍ അടക്കം തകര്‍ക്കപ്പെട്ടു. സൈന്യത്തൊടും അര്‍ദ്ധ സൈന്യത്തെയും തങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ നിര്‍ദ്ധേശിക്കണമെന്ന് കുക്കി വിഭാഗം നിര്‍ദേശിച്ചു.

എന്നാല്‍ ഇക്കാര്യത്തില്‍ വിഭാഗം തിരിച്ചുള്ള നിര്‍ദേശം പ്രസ്‌ക്തമല്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കി. എല്ലാ ജനങ്ങളുടെയും ജീവനും സ്വത്തും സംരക്ഷിക്കപ്പെടണം. ഇക്കാര്യത്തില്‍ ആവശ്യമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കണമെന്നും സുപ്രിംകോടതി നിര്‍ദേശിച്ചു. പ്രകോപനപരമായതും തെറ്റായതുമായ പ്രസ്താവനകള്‍ ഒരു വിഭാഗവും നടത്തരുത്. പുതിയ തല്‍സ്ഥിതി റിപ്പോര്‍ട്ട് ഒരാശ്ചയ്ക്കുള്ളില്‍ സമര്‍പ്പിയ്ക്കണമെന്നും സര്‍ക്കാരിനോട് സുപ്രിം കോടതി ആവശ്യപ്പെട്ടു.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *