തിയറ്റര്‍ വ്യവസായം കടുത്ത പ്രതിസന്ധിയില്‍

July 31, 2023
21
Views

സംസ്ഥാനത്ത് തിയറ്റര്‍ വ്യവസായം കടുത്ത പ്രതിസന്ധിയില്‍

തൃശൂര്‍: സംസ്ഥാനത്ത് തിയറ്റര്‍ വ്യവസായം കടുത്ത പ്രതിസന്ധിയില്‍. ജനപ്രിയ സിനിമകളുടെ കുറവും ഒ.ടി.ടി പ്ലാറ്റ്ഫോമുകളുടെ ശക്തമായ സാന്നിധ്യവുമെല്ലാം തിയറ്ററുകളില്‍നിന്ന് ജനങ്ങളെ അകറ്റുെന്നന്നാണ് വിലയിരുത്തല്‍.

പ്രേക്ഷകരില്ലാത്തതിനാല്‍ പല ദിവസങ്ങളിലും തിയറ്ററുകള്‍ അടച്ചിടുന്ന സാഹചര്യമാണ്. നിര്‍മിക്കപ്പെടുന്ന സിനിമകളുടെ എണ്ണത്തില്‍ വൻ വര്‍ധനയുണ്ടായിട്ടുണ്ടെങ്കിലും വാണിജ്യവിജയം നേടുന്നവയുടെ എണ്ണം കുറയുകയാണ്.

കെ.ബി. ഗണേഷ് കുമാര്‍ സിനിമയുടെ ചുമതലയുള്ള മന്ത്രിയായിരുന്നപ്പോഴാണ് സിനിമ റിലീസിങ് വ്യാപകമാക്കാൻ തീരുമാനമെടുത്തത്. മികച്ച സൗകര്യങ്ങളൊരുക്കുന്ന തിയറ്ററുകള്‍ക്ക് ഗ്രാമ-പട്ടണ വ്യത്യാസമില്ലാതെ റിലീസിങ് അനുവദിക്കാനായിരുന്നു തീരുമാനം. ചെറുപട്ടണങ്ങളിെലയും ഗ്രാമീണമേഖലയിെലയും തിയറ്റര്‍ ഉടമകളുടെ ചിരകാല ആവശ്യമായിരുന്നു ഇത്. നഗരങ്ങളിലെ തിയറ്റര്‍ ഉടമകളുടെ എതിര്‍പ്പുയര്‍ന്നെങ്കിലും സര്‍ക്കാര്‍ തീരുമാനവുമായി മുന്നോട്ടുപോവുകയായിരുന്നു. ഇതോടെ സംസ്ഥാനത്തെ മിക്ക തിയറ്ററുകളുെടയും മുഖച്ഛായ മാറി. വലിയ തുക മുടക്കിയാണ് പലരും തിയറ്ററുകള്‍ നവീകരിച്ചത്.

കുറച്ചുകാലം കാര്യങ്ങള്‍ വലിയ പ്രതിസന്ധിയില്ലാതെ മുന്നോട്ടുപോയെങ്കിലും കോവിഡും ഒ.ടി.ടി പ്ലാറ്റ്ഫോമുകളുടെ സാന്നിധ്യം ശക്തമായതുമെല്ലാം ഈ വ്യവസായത്തെ അതിവേഗം തളര്‍ത്തി. 650 സ്ക്രീനുകളാണ് നിലവില്‍ സജീവമായി സംസ്ഥാനത്ത് പ്രദര്‍ശനത്തിനായുള്ളത്. മള്‍ട്ടിപ്ലക്സുകള്‍ ഇതിന് പുറമെയാണ്. മുമ്ബ് മുൻനിര താരങ്ങളുടെ ചിത്രങ്ങള്‍പോലും 70-80 കേന്ദ്രങ്ങളിലാണ് റിലീസ് ചെയ്തിരുന്നതെങ്കില്‍ 450 സ്ക്രീനുകള്‍ ഇപ്പോള്‍ റിലീസിന് സജ്ജമാണ്. ഇതുമൂലം മികച്ച സിനിമകളാണെങ്കില്‍പോലും ആളുകള്‍ വേഗത്തില്‍ കണ്ടുകഴിയും. പേക്ഷ പ്രേക്ഷകരെ കൂട്ടത്തോടെ തിയറ്ററിലേക്ക് ആകര്‍ഷിക്കുന്ന ചിത്രങ്ങള്‍ ഓരോ വര്‍ഷവും വിരലിലെണ്ണാവുന്നവ മാത്രമാണ് പുറത്തിറങ്ങുന്നത്.

നഷ്ടം സഹിച്ച്‌ ഇന്നത്തെ നിലയില്‍ ഈ വ്യവസായം അധികകാലം മുന്നോട്ട് കൊണ്ടുപോകാനാവില്ലെന്ന് തിയറ്ററുടമകളുടെ സംഘടനയായ ഫിയോകിന്റെ പ്രസിഡന്റ് എം. വിജയകുമാര്‍ പറഞ്ഞു. ഏതാനും തിയറ്ററുകള്‍ ഇതിനകം ജപ്തി ചെയ്യപ്പെട്ടു. പലതും ജപ്തി ഭീഷണിയിലുമാണ്. ഒ.ടി.ടി പ്ലാറ്റ്ഫോമുകളിലെ റിലീസിങ് നീട്ടിവെക്കണമെന്ന ആവശ്യം മുന്നോട്ടുവെച്ചിട്ടുണ്ട്. സര്‍ക്കാറിന്റെ ശക്തമായ ഇടപെടല്‍ ഉണ്ടായാല്‍ മാത്രമേ തിയറ്റര്‍ വ്യവസായം നിലനിന്ന് പോകൂ. ഇതോടൊപ്പം വാണിജ്യവിജയം നേടുന്ന മികച്ച സിനിമകളും ഉണ്ടാകണം -വിജയകുമാര്‍ പറഞ്ഞു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *