എച്ച്‌ വണ്‍ എന്‍ വണ്‍: കരുതല്‍ നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്

August 28, 2023
33
Views

ജില്ലയില്‍ വിവിധ പ്രദേശങ്ങളില്‍ എച്ച്‌ വണ്‍ എൻ വണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജലദോഷം, പനി, ചുമ, കഫക്കെട്ട് തുടങ്ങി ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ നിസാരമാക്കാതെ ഉടൻ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തില്‍ വിദഗ്ധ ചികിത്സ തേടണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.

തൃശൂര്‍: ജില്ലയില്‍ വിവിധ പ്രദേശങ്ങളില്‍ എച്ച്‌ വണ്‍ എൻ വണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജലദോഷം, പനി, ചുമ, കഫക്കെട്ട് തുടങ്ങി ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ നിസാരമാക്കാതെ ഉടൻ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തില്‍ വിദഗ്ധ ചികിത്സ തേടണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.

വായുവിലൂടെ പകരുന്ന വൈറല്‍ പനിയാണ് എച്ച്‌ വണ്‍ എൻ വണ്‍. പനി, ജലദോഷം, ചുമ, തൊണ്ടവേദന, ശ്വാസതടസ്സം എന്നിവയാണ് സാധാരണ കാണുന്ന ലക്ഷണങ്ങള്‍.

തുടക്കത്തില്‍ ചികിത്സിച്ചാല്‍ ഗുരുതരമാകില്ല. ലക്ഷണങ്ങള്‍ പ്രത്യേകിച്ച്‌ ഗര്‍ഭിണികള്‍, പ്രായമായവര്‍, ചെറിയ കുട്ടികള്‍, മറ്റേതെങ്കിലും രോഗമുള്ളവര്‍ തുടങ്ങിയവരില്‍ കണ്ടാല്‍ കൂടുതല്‍ ശ്രദ്ധിക്കണം. പലപ്പോഴും ഇത്തരം ലക്ഷണങ്ങള്‍ നിസാരമായി തള്ളി ചികിത്സ വൈകുന്നതാണ് അപകടാവസ്ഥയില്‍ എത്താനും മരണം വരെ സംഭവിക്കാനും ഇടയാക്കുന്നത്. ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലും ആശുപത്രികളിലും സൗജന്യ ചികിത്സയും ‘ഒസല്‍ട്ടാമവീര്‍’ മരുന്നും ലഭ്യമാണ്. രോഗം സ്ഥിരീകരിച്ചാല്‍ ഇളം ചൂടുള്ള കഞ്ഞിവെള്ളം പോലുള്ള പോഷകഗുണമുള്ള പാനീയങ്ങളും പോഷക സമൃദ്ധമായ ആഹാരവും കഴിക്കണം. പൂര്‍ണ വിശ്രമമെടുക്കണം. പൊതുയിടങ്ങളില്‍ മാസ്ക് ഉപയോഗിക്കണം. തുമ്മുമ്ബോഴും ചുമക്കുമ്ബോഴും വായ, മൂക്ക് എന്നിവ തൂവാല കൊണ്ട് മറക്കാൻ ശ്രദ്ധിക്കണമെന്നും ഡി.എം.ഒ അറിയിച്ചു.

Article Categories:
Health · Latest News

Leave a Reply

Your email address will not be published. Required fields are marked *