ശ്രീലങ്കയെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിലക്കി ഐസിസി. ബോര്‍ഡിനെ
ദുബായ്: ശ്രീലങ്കയെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിലക്കി ഐസിസി. ബോര്‍ഡിനെ പിരിച്ചുവിട്ടുകൊണ്ടുള്ള ശ്രീലങ്കൻ സര്‍ക്കാരിന്റെ തീരുമാനത്തെ തുടര്‍ന്നാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ കടുത്ത നടപടി.
വിലക്ക് അവസാനിക്കും വരെ ശ്രീലങ്കൻ ടീമിന് അന്താരാഷ്ട്ര മത്സരങ്ങള്‍ കളിക്കാൻ സാധിക്കില്ല.
ഗുരുതര ചട്ടലംഘനം നടന്നതായി കണ്ടെത്തിയതിനാലാണ് വിലക്ക്. ക്രിക്കറ്റ് ബോര്‍ഡ് പ്രവര്‍ത്തനങ്ങളില്‍ അതാത് രാജ്യത്തെ സര്‍ക്കാരിന് നേരിട്ട് കൈകടക്കാൻ പാടില്ല എന്നതാണ് ഐസിസി ചട്ടം. ക്രിക്കറ്റ് ബോര്‍ഡിനെ പിരിച്ചുവിട്ടതുവഴി ശ്രീലങ്ക ഇത് ലംഘിച്ചതായി ഐസിസി ചൂണ്ടിക്കാട്ടി.
ഏകദിന ലോകകപ്പില്‍ നില കണ്ടെത്താനാകാതെ പുറത്തായതിന് പിന്നാലെയാണ് ക്രിക്കറ്റ് ബോര്‍ഡിനെ ശ്രീലങ്കൻ സര്‍ക്കാര്‍ പിരിച്ചുവിട്ടത്. അഴിമതിയും നടപടിക്കുള്ള കാരണമായി സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ഇത് സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് ലഭിച്ചതിന് പിന്നാലെയാണ് ബോര്‍ഡിനെ പിരിച്ചുവിട്ടത്.