അരയൻകാവ് ആസ്ഥാനമായ ഹോളിഡേ ട്രാവൽസ് അയോദ്ധ്യ സന്ദർശിയ്ക്കാൻ അവസരം ഒരുക്കുന്നു. അയോദ്ധ്യ, ചിത്രകൂട് , സാരാനാഥ്, പ്രയാഗ് രാജ് എന്നീ പുണ്യസ്ഥലങ്ങളിലേയ്ക്ക് ആണ് ഇത്തവണ യാത്ര സംഘടിപ്പിച്ചിരിയ്ക്കുന്നത്. 2024 ഫെബ്രുവരി 28 ന് നെടുമ്പാശ്ശേരിയിൽ നിന്നും പുറപ്പെട്ട് മാർച്ച് 4 -ാം തീയതി തിരിച്ചെത്തുന്നു. ആറ് പകലും അഞ്ച് രാത്രിയും നീളുന്ന യാത്രയിൽ പ്രധാനമായും പ്രാണപ്രതിഷ്ഠ കഴിഞ്ഞ അയോദ്ധ്യയിലെ രാമക്ഷേത്രത്തിലെ ബാലകനായ രാമന്റെ വിഗ്രഹം ദർശിച്ച് ആത്മനിർവൃതി നേടാനാകും. അയോദ്ധ്യാ നഗരത്തെ കുളിരണിയിപ്പിച്ച് ഒഴുകുന്ന സരയൂ നദിയിൽ ഒന്ന് മുങ്ങിക്കുളിയ്ക്കാം. വനവാസത്തിന് പുറപ്പെട്ട രാമഭദ്രനും സീതാദേവിയും ലക്ഷ്മണനും നാളുകളോളം അന്തിയുറങ്ങിയ ചിത്രകൂടത്തിലൂടെ സഞ്ചരിയ്ക്കുമ്പോൾ രാമായണ ശീലുകൾ പാടിപ്പതിഞ്ഞ മനസ്സിനെ ഭക്തിയാൽ ആർദ്രമാക്കാം. വാരണാസിയിൽ എത്തുമ്പോഴേയ്ക്കും കാശി വിശ്വനാഥന്റെ ഢമരുവിന്റെ താളത്തിന് കാതോർക്കാം.
സന്ധ്യാവേളയിൽ നടരാജന്റെ നൃത്തം കണ്ട് ആനന്ദിയ്ക്കുന്ന ഹൈമവതിയും നൃത്തം കാണാനെത്തുന്ന ദേവഗണങ്ങളും അദൃശ്യസാന്നിദ്ധ്യം കൊണ്ട് പവിത്രമാക്കുന്നു എന്ന് സങ്കൽപ്പിച്ചാൽ ശരീരത്തിലെ ഒരോ രോമകൂപങ്ങളും എഴുന്നേറ്റ് നിന്ന് ‘നമഃശ്ശിവായ’ ജപിയ്ക്കുന്നതറിയാം. വേദങ്ങൾ പിറവിയെടുത്ത പ്രയാഗ് രാജിൽ കാല് കുത്താൻ കൊതിയ്ക്കാത്തവരുണ്ടോ.? ഗംഗയും യമുനയും സരസ്വതിയും ഒത്തുചേരുന്ന ഈ പവിത്ര ഭൂമിയിൽ പ്രവേശിയ്ക്കുന്ന നിമിഷം പാപങ്ങൾ നശിച്ചു പോകുന്നു എന്ന് വിശ്വസിയ്ക്കുന്നു. ഈ ത്രിവേണി സംഗമ സ്ഥാനം സൃഷ്ടിയ്ക്കായി ബ്രഹ്മാവ് തിരഞ്ഞെടുത്തിരുന്നു എന്ന് പുരാണങ്ങൾ പറയുന്നു. ഭാരതത്തിന്റെ ഹൃദയഭൂമിയെന്ന് വിശേഷിപ്പിയ്ക്കുന്ന ഉത്തരപ്രദേശിലെ പഴയ അലഹബാദ് ആയിരുന്നു ഇന്നത്തെ പ്രയാഗ് രാജ്. സ്വാതന്ത്ര്യ സമരവുമായി ചേർന്ന് കിടക്കുന്നു പ്രയാഗ് രാജിന്റെ ആധുനിക ചരിത്രം. കൗതുകങ്ങൾ അനേകം ഒളിപ്പിച്ചു വച്ചിരിക്കുന്ന പ്രയാഗ് രാജിനെ അറിയാൻ ലക്ഷോപലക്ഷം ജനങ്ങളാണ് ഒഴുകിയെത്തുന്നത്. യാത്രയുടെ കൂടുതൽ വിവരങ്ങൾ അറിയുവാൻ താഴെക്കാണുന്ന നമ്പറിൽ ബന്ധപ്പെട്ടാൽ മതിയാകും. 9946619333