തീരദേശവാസികൾക്ക്നഷ്ടപരിഹാരം നൽകണം: ശശി തരൂർ

April 2, 2024
47
Views

കള്ളക്കടൽ തീരദേശവാസികൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് നഷ്ടപരിഹാരം നൽകണം. ശശി തരൂർ

തിരുവനന്തപുരം. കള്ളക്കടൽ പ്രതിഭാസത്തിൽ നഷ്ടമുണ്ടായ തീരദേശവാസികൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അടിയന്തിര ധനസഹായം നൽകണമെന്ന് ഡോ.ശശി തരൂർ എം.പി. ആവശ്യപ്പെട്ടു. ഇത്തരം സാഹചര്യങ്ങളിൽ ഉപയോഗിക്കാനാണ് ദുരിതാശ്വാസ നിധി രൂപപ്പെടുത്തിയിരിക്കുന്നത്. കെ പി സി സി ഇൻഡസ്ട്രീസ് സെൽ തിരുവനന്തപുരത്ത് സംഘടിപ്പിച്ച തരൂർ വിഭാവനം ചെയ്യുന്ന അനന്തപുരി ” പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം എന്റെ മണ്ണാണ് , ശേഷകാലം ഇവിടെ തന്നെ ഉണ്ടാകും. അദ്ദേഹം കൂട്ടിചേർത്തു. ഒരു എംപിയുടെ കടമ വികസനത്തിനു നേതൃത്വം കൊടുക്കുക എന്നതു മാത്രമല്ല. വികസനത്തിൽ എല്ലാവരെയും ഉൾക്കൊള്ളിക്കുക എന്നു കൂടിയാണ്. സാമൂഹ്യ നീതിയിലും അവസര സമത്വത്തിലും കേരളം ഇന്ത്യയുടെ മറ്റ് സംസ്ഥാനങ്ങൾക്ക് ഒരു മാതൃകയാണ്. ഈ നയവും ആശയങ്ങളും ലോകമാകെ ശ്രദ്ധിക്കും വിധം ഉയർത്തിക്കാട്ടാൻ എം പി ക്കു കഴിയണം. തിരുവനന്തപുരത്തിന്റെ ശബ്ദം എല്ലാവരും ശ്രദ്ധിക്കും വിധം പാർലമെന്റിലുയർത്തിയിട്ടുണ്ട്. ചർച്ചകളിൽ എം പി നിലപാട് പറയണം. വികസനം പ്രധാനമാണ് എന്നാൽ ആരുടെയും കണ്ണുനീരിനുമുകളിലാവരുത് നമ്മൾ വികസനം കെട്ടിപ്പടുക്കേണ്ടത്. വിഴിഞ്ഞത്ത് 1992-ൽ എം.വി.രാഘവനും കെ.കരുണാകരനും രൂപപ്പെടുത്തിയ പദ്ധതിയാണ് പിന്നീടുള്ള സർക്കാരുകളിലൂടെ കടന്ന് ഇന്ന് യാഥാർത്ഥ്യമായിരിക്കുന്നത്. പലഘട്ടത്തിലും തുറമുഖത്തിന് ആവശ്യമായ അനുമതികൾ ലഭ്യമാക്കാൻ ഇടപെട്ടു, അന്താരാഷ്ട്രലോബിയുടെ സമ്മർദ്ദ പ്രകാരം ആരും ഏറ്റെടുക്കാതിരുന്നപ്പോൾ ബിഡ് സമർപ്പിക്കാൻ സമ്മർദ്ദം ചെലുത്തി, തുടങ്ങിയ കാര്യങ്ങൾ ചെയ്തുവെന്ന് തരൂർ വെളിപ്പെടുത്തി. വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികൾക്ക് നഷ്ടപരിഹാരം നൽകുവാനുള്ള പാക്കേജ് സംസ്ഥാന സർക്കാർ നടപ്പിലാക്കാത്തതാണ് നിലവിലെ എതിർപ്പിനും സമരങ്ങൾക്കും കാരണം. സമരം ചെയ്ത മത്സ്യത്തൊഴിലാളികൾക്കെതിരെ ക്രിമിനൽ കേസ് എടുക്കുകയാണ് പിണറായി സർക്കാർ ചെയ്തത്. ബിഷപ്പിനെതിരെ പോലും കേസെടുത്തു. കേസ് പിൻവലിക്കണമെന്ന് അന്നു തന്നെ ആവശ്യപ്പെട്ടിരുന്നു.

ബൈപാസ് വികസനത്തിൽ യു പി എ സർക്കാരിന്റെ കാലത്ത് മൂന്നു കേദ്രമന്ത്രിമാരെ നേരിട്ട് കണ്ടു , NHAI ഉദ്യോഗസ്ഥരുമായി നിരന്തരം ചർച്ചകൾ നടത്തി സർവെ , ഗസറ്റ് വിജ്ഞാപനം എന്നിവ നടത്തി കേന്ദ്ര ബജറ്റിൽ തുക വകയിരുത്തി ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തു തന്നെ 2013 – 14 കാലഘട്ടത്തിൽ ഭൂമി ഏറ്റെടുത്ത് നഷ്ടപരിഹാരം നൽകി തുടങ്ങി. ബൈപാസ് വികസനം കേന്ദ്രസർക്കാരിന്റെയാണെങ്കിൽ കാരോട് കഴിഞ്ഞ് തമിഴ് നാടിന്റെ ഭാഗത്ത് ഒരു മീറ്റർ റോഡു പോലും പൂർത്തിയാക്കാത്തെന്തു കൊണ്ടെന്ന് അദ്ദേഹം ചോദ്യ മുന്നയിച്ചു.

നിസാൻ ഓറക്കിൾ തുടങ്ങിയ ടെക് ഭീമൻമാരെ കൊണ്ടുവന്ന് ടെക്നോപാർക്ക് വിപുലപ്പെടുത്തി. ഇംഗ്ലീഷ് അറിയാത്ത നിസാൻ പ്രതിനിധിയോട് ഫ്രഞ്ച് ഭാഷയിൽ സംസാരിക്കേണ്ടി വന്നുവെന്ന കാര്യവും തരൂർ രസകരമായി അവതരിപ്പിച്ചു. കൂടുതൽ ട്രെയിനുകൾ , സ്റ്റോപ്പുകൾ തുടങ്ങിയവ അനുവദിപ്പിക്കുവാൻ കഴിഞ്ഞു. UAE, ശ്രീലങ്കൻ കോൺസുലേറ്റ് എന്നിവ കൊണ്ടുവന്നു. സെൻട്രൽ റോഡ് ഫണ്ടിൽ അനുവദിക്കുന്ന റോഡുകൾ നമുക്ക് നേടാനായി.
ഓവി കാലത്തും പ്രളയകാലത്തും കോവിഡ് കാലത്തും ജനങ്ങൾക്കൊപ്പം നിന്നു. കോവിഡ് പ്രവർത്തനങ്ങൾ മറ്റു പ്രദേശങ്ങൾക്ക് മാതൃകയായി.
103 സ്ഥലത്ത് ബൈപാസ് ഓവർ ബ്രിഡ്ജുകളും അണ്ടർ പാസ്സുകളും കൊണ്ടുവന്നു.
ഇനിയും നമുക്ക് റോഡുകൾ വികസിപ്പിക്കേണ്ടിവരും. എയിംസ്, ദേശീയ ആയുർവേദ സർവകലാശാല, നിഷ് യൂണിവേഴ്സിറ്റി എന്നിവയിൽ കേന്ദ്രം വാഗ്ദാന ലംഘനം നടത്തി.
തിരുവനന്തപുരത്തെ അന്താരാഷ്ട്രതലത്തിൽ അടയാളപ്പെടുത്തുക എന്നതാണ് ലക്ഷ്യമെന്ന് ഡോ. ശശിതരൂർ പറഞ്ഞു.
ചടങ്ങിൽ കെ പി സി സി ഇൻഡസ്ട്രീസ് സെൽ ചെയർമാൻ കിഷോർ ബാബു, ജില്ലാ ചെയർമാൻ പി. സൊണാൾജ് എന്നിവർ പ്രസംഗിച്ചു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *