തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ രണ്ട് നിയമസഭാ സീറ്റില്‍ ഉപതെരഞ്ഞെടുപ്പ് ഉറപ്പായിരിക്കുന്നു.
പാലക്കാട്ടും ചേലക്കരയിലും ആണ് ഇത്. ഉപതെരഞ്ഞെടുപ്പിനു കളമൊരുങ്ങുന്നത് വടകരയില്‍ ഷാഫി പറമ്ബിലും ആലത്തൂരില്‍ കെ.രാധാകൃഷ്ണനും വിജയിച്ചതോടെയാണ്. കെ.രാധാകൃഷ്ണൻ നിയമസഭയില്‍ എത്തിയത് 2021 ല്‍ കോണ്‍ഗ്രസിലെ സി.എസ്. ശ്രീകുമാറിനെ 39400 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ്. ആലത്തൂർ തിരികെ പിടിക്കാൻ പാർട്ടി അദ്ദേഹത്തെ നിയോഗിച്ചത് രണ്ടാം പിണറായി സർക്കാരില്‍ ദേവസ്വം, പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രിയായി ഇരിക്കെയാണ്.