മുളപ്പിച്ച ചെറുപയർ കൊണ്ടൊരു ഹെൽത്തി സാലഡ്

March 3, 2022
131
Views

സാലഡുകൾ ശരീരഭാരം കുറയ്ക്കാൻ മാത്രമല്ല, ആരോഗ്യപരമായ പല ഗുണങ്ങളും നൽകുന്നു. തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ നിർബന്ധമായും സാലഡ് കഴിക്കണം. സാലഡിൽ തക്കാളി, ഉള്ളി, കാബേജ്, ബ്രൊക്കോളി, പഴങ്ങൾ എന്നിവ ഉൾപ്പെടുത്താം. മുളപ്പിച്ച ചെറുപയർ കൊണ്ട് വളരെ ഹെൽത്തിയായൊരു സാലഡ് പരിചയപ്പെട്ടാലോ…

വേണ്ട ചേരുവകൾ…

ചെറുപയർ 100 ഗ്രാം
തക്കാളി ഒന്ന്
ക്യാരറ്റ് ഒന്ന്
പച്ചമുളക് രണ്ട്
നാരങ്ങ 1 എണ്ണം
മല്ലിയില, ഉപ്പ് ആവശ്യത്തിന്
വെള്ളരി 1 എണ്ണം

തയ്യാറാക്കുന്ന വിധം…

തലേദിവസം രാവിലെ വെള്ളത്തിൽ ഇട്ടുവച്ച ചെറുപയർ രാത്രി വാർത്തു വയ്ക്കുക. അത് രാവിലെ ആകുമ്പോഴേക്കും പയർ മുളച്ചിട്ടുണ്ടാകും. മുളച്ച ചെറുപയർ ഇഡ്ഡലിത്തട്ടിൽ വെച്ച് ആവി കേറ്റുക(10മിനിറ്റ്). ഇനി ഒരു പാത്രത്തിലേക്ക് ചെറുതായി അരിഞ്ഞ വെള്ളരി,ക്യാരറ്റ്, തക്കാളി, പച്ചമുളക്, മല്ലിയില എന്നിവ ആവശ്യത്തിന് ഉപ്പും നാരങ്ങാനീര് പിഴിഞ്ഞതും മല്ലിയിലയും ചേർത്ത് ഇളക്കി യോജിപ്പിക്കുക. ഇതിലേക്ക് ആവി കയറ്റിയ ചെറുപയർ ഇടുക. അതിനു ശേഷം നന്നായി ഇളക്കി എടുക്കുക.

Article Categories:
Health · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *