ട്രെയിലറിനുള്ളിൽക്കുടുങ്ങി സ്കൂട്ടർയാത്രികനായ യുവാവിന് ദാരുണാന്ത്യം

August 15, 2021
347
Views

എടപ്പാൾ: ട്രെയിലറിനുള്ളിൽക്കുടുങ്ങി സ്കൂട്ടർയാത്രികനായ യുവാവ് മരിച്ചു. വട്ടംകുളം പോട്ടൂർ കളത്തിലവളപ്പിൽ ഷുഹൈബ് (26) ആണ് ശനിയാഴ്ച വൈകീട്ട് 5.30-ഓടെ അപകടത്തിൽപ്പെട്ടു മരിച്ചത്. എടപ്പാളിൽനിന്ന് കുമരനെല്ലൂരിലേക്ക് പോകവേ വട്ടംകുളം വില്ലേജ് ഓഫീസിനടുത്തുള്ള പള്ളിക്കുമുൻപിലായിരുന്നു അപകടം.

മുന്നിൽപ്പോകുകയായിരുന്ന ട്രെയിലറിനെ മറികടക്കുന്നതിനിടയിൽ എതിരേ വാഹനംവന്നതോടെ ലോറിക്കടിയിലേക്കു വീഴുകയായിരുന്നുവെന്നാണ് സൂചന. വീഴ്ചയുടെ ആഘാതത്തിൽ ഹെൽമെറ്റ് തെറിച്ചുപോയിരുന്നു. തലയ്ക്ക് പരിക്കേറ്റതാണ് മരണകാരണം. പരിസരത്തെ റേഷൻകടയിലുണ്ടായിരുന്ന റാഫ് താലൂക്കംഗം കൂടിയായ ദാസ് കുറ്റിപ്പാലയുടെ നേതൃത്വത്തിൽ ഷുഹൈബിനെ എടപ്പാൾ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കുമരനെല്ലൂരിലെ വി. കെയർ സൂപ്പർമാർക്കറ്റിൽ അക്കൗണ്ടന്റായിരുന്നു ഷുഹൈബ്.

പിതാവ്: കുഞ്ഞുമുഹമ്മദ്, മാതാവ്: സുഹ്റ, സഹോദരങ്ങൾ: സുഹൈല, സുഹൈദ. എടപ്പാൾ ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ച മൃതശരീരം പരിശോധനയ്ക്കുശേഷം ഇന്ന് ഖബറടക്കും.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *