നടന്‍ കൃഷ്ണകുമാര്‍ ബി.ജെ.പി ദേശീയ കൗണ്‍സിലില്‍

October 5, 2021
404
Views

തിരുവനന്തപുരം: നടന്‍ കൃഷ്ണകുമാറിനെ ബി.ജെ.പി ദേശീയ കൗണ്‍സിലില്‍ ഉള്‍പ്പെടുത്തി. ഇന്നിറങ്ങിയ ഭാരവാഹി പട്ടികയിലാണ് കൃഷ്ണകുമാറിനെയും ഉള്‍പ്പെടുത്തിയിരിക്കുന്നത് . അടുത്ത കാലത്ത് ബി.ജെ.പിയില്‍ സജീവമായ കൃഷ്ണകുമാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തു നിന്ന് മത്സരിച്ച്‌ തോറ്റിരുന്നു. അതെസമയം നിരവധി മാറ്റങ്ങളോടെയാണ് ബി.ജെ.പി സംസ്ഥാന ഭാരവാഹി പട്ടിക പുറത്തിറക്കിയത്. അധ്യക്ഷ സ്​ഥാനത്തുനിന്ന്​ മാറ്റുമെന്ന്​ പ്രചരിച്ചിരുന്ന കെ. സുരേന്ദ്രനാണ്​ പട്ടിക പുറത്തിറക്കിയത്​. ഇതോടെ സുരേന്ദ്രന്‍ അധ്യക്ഷ സ്​ഥാനത്ത്​ തുടരുമെന്ന്​ ഉറപ്പിച്ചു.

എം.എസ്.സമ്പൂർണ, ജി.രാമൻ നായർ, ജി.ഗിരീശൻ എന്നിവരാണു പുതുതായി ദേശീയ കൗൺസിലിലേക്ക് എത്തിയ മറ്റുള്ളവർ.പി.രഘുനാഥ്, ബി.ഗോപാലകൃഷ്ണൻ, സി.ശിവൻകുട്ടി എന്നിവരെക്കൂടി പുതുതായി സംസ്ഥാന വൈസ്പ്രസിഡന്റുമാരാക്കി. ഇതോടെ പത്ത് വൈസ് പ്രസിഡന്റുമാരായി. സംസ്ഥാനത്ത് ബിജെപിയിൽ താഴെത്തട്ടുവരെ അഴിച്ചുപണി നടത്തുമെന്ന് ബിജെപി സംസ്ഥാനപ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞു. അച്ചടക്കലംഘനത്തിനെതിരെ കർശന നടപടി എടുക്കും. വിവിധ ഘടകങ്ങൾ ചെറുതാക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.

Article Categories:
Kerala · Latest News · Latest News · Politics

Leave a Reply

Your email address will not be published. Required fields are marked *