കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തുടർ അന്വേഷണത്തിന് ആറുമാസം വേണമെന്ന പ്രോസിക്യൂഷൻ്റേ ആവശ്യം തള്ളി വിചാരണ കോടതി.
ഒരുമാസത്തിനകം അന്വേഷണം തീർക്കണമെന്നും മാർച്ച് ഒന്നിനു മുൻപ് അന്തിമ റിപ്പോർട്ട് നൽകണമെന്നുമാണ് കോടതി ഉത്തരവ്.
അതേസമയം ഒരു മാസത്തിനകം അന്വേഷണം പൂർത്തിയാക്കാനാവില്ലെന്നാണ് പ്രോസിക്യൂഷൻ നിലപാട്. വിധിക്കെതിരെ അപ്പീൽ പോകുമെന്നും പോസിക്യൂഷൻ അറിയിച്ചു.
നേരത്ത കേസിൽ വിചാരണയ്ക്കുള്ള സമയപരിധി നീട്ടണം എന്ന സംസ്ഥാനസർക്കാരിൻറെ ആവശ്യം സുപ്രീംകോടതി തള്ളിയിരുന്നു. സമയം നീട്ടാൻ ആവശ്യപ്പെടേണ്ടത് വിചാരണകോടതി ജഡ്ജിയാണെന്ന് സുപ്രീംകോടതി അന്ന് വ്യക്തമാക്കി. സംസ്ഥാനം നടത്തുന്നത് മാധ്യമവിചാരണയെന്ന് ദിലീപിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗി പറഞ്ഞു.
നീതി നടപ്പാക്കാൻ ഉചിതമായ തീരുമാനം എടുക്കേണ്ടത് വിചാരണ കോടതിയാണെന്ന് സുപ്രീംകോടതി പറഞ്ഞു. വിചാരണ കോടതി കൂടുതൽ സമയം തേടിയാൽ പരിശോധിക്കാം. കേസിൽ സമയപരിധി പല തവണ നീട്ടിയതാണെന്ന് വിചാരണകോടതി ജഡ്ജിക്കറിയാമെന്നും സുപ്രീംകോടതി പറഞ്ഞു.