ആദിത്യയിലും കേരളത്തിന്റെ കയ്യൊപ്പ്; മികവു തെളിയിച്ച്‌ നാല് പൊതുമേഖല സ്ഥാപനങ്ങള്‍

January 7, 2024
45
Views

ഇന്ത്യയുടെ പ്രഥമ സൗരദൗത്യ പേടകമായ ആദിത്യ എല്‍-1ന്റെ വിജയത്തില്‍ കേരളത്തിന്റെ കയ്യൊപ്പും.

ഇന്ത്യയുടെ പ്രഥമ സൗരദൗത്യ പേടകമായ ആദിത്യ എല്‍-1ന്റെ വിജയത്തില്‍ കേരളത്തിന്റെ കയ്യൊപ്പും. സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളായ കെല്‍ട്രോണ്‍, എസ്‌ഐഎഫ്‌എല്‍, ടിസിസി, കെഎഎല്‍ എന്നീ സ്ഥാപനങ്ങളില്‍ നിന്ന് നിര്‍മ്മിച്ച വിവിധ ഉല്‍പ്പന്നങ്ങളാണ് ആദിത്യ എല്‍-1 ദൗത്യത്തിനായി ഉപയോഗിച്ചിട്ടുള്ളത്.

വ്യവസായ മന്ത്രി പി രാജീവാണ് ഇക്കാര്യം അറിയിച്ചത്.

പിഎസ്‌എല്‍വി സി 57 ആദിത്യ എല്‍-1 മിഷന്റെ ഭാഗമായി പിഎസ്‌എല്‍വി റോക്കറ്റിനു വേണ്ടി കെല്‍ട്രോണില്‍ നിര്‍മിച്ചിട്ടുള്ള 38 ഇലക്‌ട്രോണിക്സ് മൊഡ്യൂളുകള്‍ ഉപയോഗിച്ചിട്ടുണ്ട്. ഇത് കൂടാതെ ദൗത്യത്തിനാവശ്യമായ വിവിധ തരം ഇലക്‌ട്രോണിക്സ് മോഡലുകളുടെ ടെസ്റ്റിങ് സപ്പോര്‍ട്ടും കെല്‍ട്രോണ്‍ നല്‍കിയിട്ടുണ്ട്.

ആദിത്യ എല്‍-1 വിക്ഷേപണ വാഹനമായ പിഎസ്‌എല്‍വിയുടെ വിവിധ ഘട്ടങ്ങള്‍ക്കുള്ള ഫോര്‍ജിങ്ങുകള്‍ എസ്‌ഐഎഫ്‌എല്‍ തദ്ദേശീയമായി വികസിപ്പിച്ചു നല്‍കിയിട്ടുള്ളതാണ്. പ്രൊപ്പല്ലര്‍ ടാങ്കിനാവശ്യമായ ടൈറ്റാനിയം അലോയ് ഫോര്‍ജിംഗ്‌സ്, 15സിഡിവി6 ഡോം ഫോര്‍ജിങ്സ് എന്നിവയ്ക്കൊപ്പം വികാസ് എഞ്ചിന്റെ പ്രധാന ഘടകമായ കണ്‍വെര്‍ജെന്റ് ഡൈവേര്‍ജെന്റ് ഫോര്‍ജിങ്ങുകളും മറ്റു ഘടകങ്ങളായ പ്രിൻസിപ്പിള്‍ ഷാഫ്റ്റ്, ഇക്വിലിബിറിയം റെഗുലേറ്റര്‍ പിസ്റ്റണ്‍, ഇക്വിലിബ്രിയം റെഗുലേറ്റര്‍ ബോഡി എന്നിവയും എസ്‌ഐഎഫ്‌എല്‍ തദ്ദേശീയമായി വികസിപ്പിച്ചതാണ്.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *