കിറ്റെക്സ് പൂട്ടിയാലെന്ത്? അമേരിക്കന്‍ മുതലാളിമാര്‍ കേരളത്തിലേക്ക്: ജപ്പാനിലെ വ്യവസായികള്‍ ടിക്കറ്റ് ബുക്ക് ചെയ്തു, ജയശങ്കര്‍

July 10, 2021
238
Views

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ അനാവശ്യ പരിശോധനയെ തുടര്‍ന്ന് കിറ്റെക്സ് കേരളം വിട്ട സാഹചര്യത്തില്‍ പ്രതികരണവുമായി രാഷ്ട്രീയ നിരീക്ഷകന്‍ എ ജയശങ്കര്‍. കിറ്റെക്സ് കേരളം വിട്ടുവെന്ന് കരുതി സംസ്ഥാനത്തെ വ്യവസായ പുരോഗതി മന്ദീഭവിക്കും എന്ന് ആരും കരുതേണ്ടെന്ന പ്രചാരണമാണ് സഖാക്കള്‍ നടത്തുന്നത്. ഇതിനെ പരിഹസിച്ചാണ് ജയശങ്കര്‍ രംഗത്ത് വന്നിരിക്കുന്നത്. തന്റെ ഫേസ്‌ബുക്ക് പേജിലൂടെയായിരുന്നു ഇദ്ദേഹത്തിന്റെ പ്രതികരണം.

‘കിറ്റെക്സ് മുതലാളി തെലങ്കാനയ്ക്കു പോയതു കൊണ്ട് കേരളം തളരും വ്യവസായ പുരോഗതി മന്ദീഭവിക്കും എന്നാരും മനപ്പായസമുണ്ണേണ്ട. ഒരു സാബു പോയാല്‍ ഒമ്ബത് സാബുമാര്‍ വരും. കിറ്റെക്സ് പൂട്ടിയാല്‍ റിലയന്‍സ് തുറക്കും. മുഖ്യമന്ത്രിയുടെ ഐതിഹാസിക സന്ദര്‍ശനത്തിനു ശേഷം ജപ്പാനില്‍ നിന്ന് നിരവധി വ്യവസായികള്‍ ഇങ്ങോട്ടു പോരാന്‍ ടിക്കറ്റ് ബുക്ക് ചെയ്തു കഴിഞ്ഞു. ഗള്‍ഫ്, യൂറോപ്പ്, അമേരിക്കന്‍ മുതലാളിമാരും പിന്നാലെയെത്തും. അങ്ങനെ സംസ്ഥാനത്ത് വ്യവസായ വിപ്ലവവും വിപ്ലവ വ്യവസായവും ഒന്നിച്ചു നടക്കും’, എന്നാണു ജയശങ്കര്‍ പരിഹസിക്കുന്നത്.

നേരത്തെ, കിറ്റെക്സ് വിഷയത്തില്‍ വ്യവസായ കേരളം ഒറ്റക്കെട്ടാണെന്ന് മന്ത്രി പി രാജീവ് വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്ത്‌ വ്യവസായ സൗഹൃദ അന്തരീക്ഷമാണ്‌ ഉള്ളതെന്ന് വ്യക്തമാക്കിയ മന്ത്രി തെറ്റായ സന്ദേശം നല്‍കുന്നത്‌ ശരിയല്ലെന്നും കിറ്റെക്‌സ്‌ പ്രശ്‌നം ഒറ്റപ്പെട്ടതാണെന്നും പറഞ്ഞിരുന്നു. പരസ്യമായി കാര്യങ്ങള്‍ പറയുംമുമ്ബ്‌ കിറ്റെക്‌സിന്‌ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്താമായിരുന്നു എന്നാണു മന്ത്രി പറഞ്ഞത്. ചിലര്‍ പ്രകീര്‍ത്തിക്കുന്ന സംസ്ഥാനങ്ങളില്‍ വ്യവസായ ഫാക്ടറികള്‍ അടക്കം കത്തിച്ചിട്ടുണ്ട്‌. അത്തരം അനുഭവമല്ല കേരളത്തില്‍‌. ഏത്‌ സര്‍ക്കാരായാലും നല്ല വ്യവസായ അന്തരീക്ഷം ഇവിടെയുണ്ടെന്നും മന്ത്രി‌ പറഞ്ഞു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *