രൂപത്തിലും ഭാവത്തിലും മാറ്റവുമായി എയര്‍ഇന്ത്യ; പുതിയ ലോഗോ അവതരിപ്പിച്ചു

August 11, 2023
31
Views

ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്ത എയര്‍ഇന്ത്യ രൂപത്തിലും ഭാവത്തിലും അടിമുടി മാറ്റങ്ങള്‍ക്കൊരുങ്ങുന്നതിന്റെ ഭാഗമായി റീബ്രാൻഡ് ചെയ്തു.

ന്യൂഡല്‍ഹി: ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്ത എയര്‍ഇന്ത്യ രൂപത്തിലും ഭാവത്തിലും അടിമുടി മാറ്റങ്ങള്‍ക്കൊരുങ്ങുന്നതിന്റെ ഭാഗമായി റീബ്രാൻഡ് ചെയ്തു.

ഇതിന്റെ ഭാഗമായി വിസ്ത എന്ന പേരില്‍ പുതിയ ലോഗോ കമ്ബനി അവതിരിപ്പിച്ചു. അതിരുകളില്ലാത്ത സാധ്യതകളേയും പുരോഗമനപരതയേയും കമ്ബനിയുടെ ധീരമായ പുതിയ കാഴ്ചപ്പാടിനേയുമാണ് പുതിയ ലോഗോ പ്രതിനിധീകരിക്കുന്നതെന്ന് കമ്ബനി അവകാശപ്പെട്ടു.

എയര്‍ഇന്ത്യയുടെ ആദ്യ എയര്‍ബസ് എ350 വിമാനശൃംഖലയുടെ ഭാഗമാകുന്ന ഡിസംബറിലാണ് പുതിയ ലോഗോ നിലവില്‍ വരിക. ലോകത്തിന്റെ എല്ലാകോണില്‍നിന്നുമുള്ള അതിഥികള്‍ക്ക് സേവനം നല്‍കുന്ന ലോകോത്തര വിമാനക്കമ്ബനിയായി എയര്‍ഇന്ത്യയെ മാറ്റാനുള്ള അഭിലാഷമാണ് പുതിയ ബ്രാൻഡ് പ്രതിഫലിപ്പിക്കുന്നത്. ആഗോളതലത്തില്‍ അഭിമാനത്തോടെ പുതിയ ഇന്ത്യയെ പ്രതിനിധീകരിക്കുന്നുവെന്നും എയര്‍ഇന്ത്യ സി.ഇ.ഒ. കാമ്ബല്‍ വില്‍സണ്‍ പറഞ്ഞു.റീബ്രാൻഡ് ചെയ്ത എയര്‍ഇന്ത്യയുടെ മാതൃകയുമായി ടാറ്റാ സണ്‍സ് ചെയര്‍മാൻ എൻ. ചന്ദ്രശേഖരനും എയര്‍ഇന്ത്യ സി.ഇ.ഒ. കാമ്ബല്‍ വില്‍സണും | Photo: PTI

എയര്‍ഇന്ത്യയുടെ മുഖമായിരുന്ന ‘മാഹാരാജ’ മാറ്റങ്ങളോടെനിലനില്‍ക്കുമെന്ന് സി.ഇ.ഒ. അറിയിച്ചു. എയര്‍ഇന്ത്യ കേവലമൊരു ബിസിനസല്ലെന്നും അതൊരു വികാരവും ദേശീയ ദൗത്യവുമാണെന്ന് ടാറ്റാ സണ്‍സ് ചെയര്‍മാൻ എൻ. ചന്ദ്രശേഖരൻ വ്യക്തമാക്കി. തങ്ങളുടെ വിമാനശേഖരത്തില്‍ ഒരുപാട് ജോലികള്‍ ഇനിയും നിര്‍വഹിക്കാനുണ്ടെന്നും അടുത്ത ഒമ്ബതുമുതല്‍ 12 വരെ മാസത്തിനുള്ളില്‍ പുതിയ സാങ്കേതിക വിദ്യ കൈവരിക്കാൻ ലക്ഷ്യമിടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Article Categories:
Latest News · World

Leave a Reply

Your email address will not be published. Required fields are marked *