കൊഞ്ചില്‍ നിന്നുണ്ടാകുന്ന അലര്‍ജി മരണകാരണമായേക്കാം; പ്രധാന ലക്ഷണങ്ങളിതാ..

April 11, 2024
61
Views

ഭക്ഷണത്തില്‍ നിന്നും അലർജിയുണ്ടാകുന്നത് പലരും നേരിടുന്ന പ്രശ്‌നമാണ്. കഴിഞ്ഞ ദിവസം ഉച്ചഭക്ഷണത്തിനിടെ കൊഞ്ച് കഴിച്ച്‌ അലർജിയുണ്ടായ യുവതി മരിച്ച സംഭവം പുറത്തു വന്നിരുന്നു.

അലർജി വഷളായതിന് പിന്നാലെ യുവതിക്ക് ന്യുമോണിയ പിടിപെട്ടിരുന്നു. സമാനരീതിയില്‍ കൊഞ്ച് കഴിച്ചപ്പോള്‍ മുമ്ബും യുവതിക്ക്് അലർജി ഉണ്ടായിട്ടുണ്ടായിരുന്നു.

കൊഞ്ച് അലർജിയില്‍ പ്രധാനമായും ശ്രദ്ധിക്കേണ്ടത്…

ഭക്ഷണത്തില്‍ അലർജിയുണ്ടാകുന്നത് മിക്കവരും നേരിടുന്ന പ്രശ്‌നമാണ്. എന്നാല്‍ ചില ഭക്ഷണത്തില്‍ നിന്നുള്ള അലർജി തിരിച്ചറിയാതെ പോയാല്‍ മരണം വരെ സംഭവിക്കാം. ഇത്തരത്തില്‍ കൊഞ്ചും ചിലരില്‍ അലർജി ഉണ്ടാക്കുന്ന ഒന്നാണ്.

കൊഞ്ചില്‍ അടങ്ങിയിരിക്കുന്ന പ്രത്യേക പ്രോട്ടീന്റെ സാന്നിധ്യത്തോട് ശരീരം അമിതമായി പ്രതികരിച്ചേക്കും. തുടർന്ന് ആന്റിബോഡികള്‍, ഹിസ്റ്റാമൈനുകള്‍, ചെമ്മീൻ അലർജി ലക്ഷണങ്ങള്‍ക്ക് കാരണമായേക്കാവുന്ന മറ്റ് രാസവസ്തുക്കള്‍ എന്നിവ ഉത്പാദിപ്പിക്കും. ഇത്തരം പ്രശ്‌നങ്ങള്‍ നേരിട്ടാല്‍ ശ്രദ്ധിക്കേണ്ട പ്രധാന കാരണങ്ങള്‍…

കൊഞ്ച് അലർജിയുടെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണ് ചൊറിച്ചില്‍.ചർമ്മത്തില്‍ വ്യാപിക്കുന്ന തിണർപ്പുകളില്‍ ചൊറിച്ചില്‍ ഉണ്ടാകാൻ കാരണമായേക്കും. കണ്ണ്, വായ, ചർമ്മം എന്നിവിടങ്ങളിലാണ് ചൊറിച്ചില്‍ പ്രധാനമായും അനുഭവപ്പെടുന്നത്.

അറ്റോപിക് ഡെർമറ്റൈറ്റിസ് എന്ന് അറിയപ്പെടുന്ന ത്വക്ക് രോഗാവസ്ഥയാണ് എക്‌സിമ. വരണ്ട ചർമ്മത്തിന്റെ തവിട്ട്-ചാര നിറത്തില്‍ പാടുകള്‍ കാണപ്പെടും. കൈകള്‍, കാലുകള്‍, കണങ്കാല്‍, കൈത്തണ്ട, നെഞ്ച്, കൈമുട്ടുകള്‍, കാല്‍മുട്ടുകള്‍ എന്നിവയിലാണ് പാടുകള്‍ കാണപ്പെടുന്നത്. കൂടാതെ ശരീരത്തില്‍ ദ്രാവകം നിറയുന്ന ചെറിയ മുഴകളും കാണപ്പെടുന്നു.

ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളും നെഞ്ച് വേദനയുമാണ് മറ്റൊരു പ്രധാന ലക്ഷണം. ശ്വാസം മുട്ടല്‍, ചുമ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

തലകറക്കം, ബോധക്ഷയം എന്നിവയാണ് മറ്റ് പ്രധാന ലക്ഷണങ്ങള്‍. മന്ദഗതിയിലുള്ള പള്‍സ് നിരക്കും ഇതിന്റെ പ്രധാന ലക്ഷണമാണ്.

Article Categories:
Health · Latest News

Leave a Reply

Your email address will not be published. Required fields are marked *