തലച്ചോറിന്‍റെ ആരോഗ്യത്തെ മെച്ചപ്പെടുത്താന്‍ കുതിര്‍ത്ത ബദാം

November 27, 2023
48
Views

ബദാമില്‍ പ്രോട്ടീൻ, വിറ്റാമിനുകള്‍, ഫൈബര്‍ തുടങ്ങിയവ ധാരാളം അടങ്ങിയിരിക്കുന്നു

ബദാമില്‍ പ്രോട്ടീൻ, വിറ്റാമിനുകള്‍, ഫൈബര്‍ തുടങ്ങിയവ ധാരാളം അടങ്ങിയിരിക്കുന്നു . ബദാം വെറുതേ കഴിക്കുന്നതിലും നല്ലതാണ് കുതിര്‍ത്ത ബദാം കഴിക്കുന്നത്.

ഇത് ഇവയിലെ ഗുണങ്ങളെ കൂട്ടാന്‍ സഹായിക്കും. ഇതിനായി രാത്രി വെള്ളത്തില്‍ കുറച്ച്‌ ബദാം ഇട്ടുവയ്ക്കുക. രാവിലെ ഈ വെള്ളം കളഞ്ഞതിന് ശേഷം തൊലി കളഞ്ഞ ബദാം കഴിക്കാം. അറിയാം കുതിര്‍ത്ത ബദാമിന്‍റെ ഗുണങ്ങള്‍…

കുതിര്‍ത്ത ബദാം രാവിലെ കഴിക്കുന്നത് ഒരു ദിവസത്തെ പോഷകങ്ങള്‍ ലഭിക്കാന്‍ സഹായിക്കും. ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും.

ചീത്ത കൊളസ്‌ട്രോള്‍ നിയന്ത്രിക്കാനും നല്ല കൊളസ്‌ട്രോളിന്റെ ആരോഗ്യകരമായ അളവ് പ്രോത്സാഹിപ്പിക്കാനും കുതിര്‍ത്ത ബദാം സഹായിക്കും. ഇത് ഹൃദയാരോഗ്യം വര്‍ധിപ്പിക്കാനും ഗുണം ചെയ്യും.

ഫൈബറും പ്രോട്ടീനും അടങ്ങിയ ബദാം കുതിര്‍ത്ത് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും സഹായിക്കും.

കുതിര്‍ത്ത ബദാം ദിവസവും കഴിക്കുന്നത് തലച്ചോറിന്‍റെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നു. ഇവയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ഇ ഓര്‍മശക്തി മെച്ചപ്പെടുത്താന്‍ സഹായിക്കും.

ഉയര്‍ന്ന പ്രോട്ടീനും കുറഞ്ഞ കാര്‍ബോഹൈഡ്രേറ്റും ഉള്ള കുതിര്‍ത്ത ബദാം ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ഫൈബര്‍ അടങ്ങിയ ഇവ വിശപ്പിനെ കുറയ്ക്കാനും അതുവഴി വണ്ണം കുറയ്ക്കാനും സഹായിക്കും.

ബദാമില്‍ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം ഉറക്കത്തിന് സഹായിക്കുന്ന മെലാറ്റോണിന്‍റെ ഉത്പാദനം നിയന്ത്രിക്കുന്നു. അതുവഴി നല്ല ഉറക്കം ലഭിക്കാനും ഇവ സഹായിക്കും.

Article Categories:
Health · Latest News

Leave a Reply

Your email address will not be published. Required fields are marked *