കൊറോണ മഹാമാരി മനുഷ്യനിർമ്മിതം: അമേരിക്കയ്ക്ക് പിന്നാലെ ചൈനയെ പ്രതിരോധത്തിലാക്കി ഫേസ്ബുക്കും

May 28, 2021
98
Views

വാഷിംഗ്ടൺ: ലോകത്താകമാനം പടർന്നുപിടിച്ച കൊറോണ മഹാമാരി മനുഷ്യനിർമ്മിതമെന്ന് ഫേസ്ബുക്ക്. വൈറസ് മനുഷ്യ നിർമ്മിതമാണെന്നും ഈ വിവരം ആപ്ലിക്കേഷനിൽ നിന്ന് നീക്കം ചെയ്യില്ലെന്നും ഫേസ്ബുക്ക് വ്യക്തമാക്കി. നേരത്തെ, കൊറോണയുമായി ബന്ധപ്പെട്ട സിദ്ധാന്തങ്ങൾ ഫേസ്ബുക്ക് നീക്കം ചെയ്തിരുന്നു.

കൊറോണയുടെ മാറി വരുന്ന വകഭേദങ്ങൾക്കെതിരെ ആരോഗ്യ വിദഗ്ധരുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്ന് ഫേസ്ബുക്ക് അറിയിച്ചു. കൊറോണ വൈറസ് മനുഷ്യനിർമ്മിതമാണെന്ന ഫേസ്ബുക്കിന്റെ നിലപാട് ചൈനയെ വീണ്ടും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ചൈനയെ പ്രതിക്കൂട്ടിലാക്കി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ നിലപാട് കടുപ്പിച്ചതിന് പിന്നാലെയാണ് ഫേസ്ബുക്കിന്റെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്.

കൊറോണയുടെ ഉത്ഭവത്തിൽ വുഹാൻ ലാബിന്റെ സാധ്യതയടക്കം അന്വേഷണത്തിന് വിധേയമാക്കണമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ വുഹാനിലല്ല അന്വേഷണം നടത്തേണ്ടതെന്നും അമേരിക്കയിലെ ലാബുകളിലാണ് വേണ്ടതെന്നുമായിരുന്നു ചൈനയുടെ പ്രതികരണം.

Article Tags:
Article Categories:
Latest News · World

Leave a Reply

Your email address will not be published.