കേരളത്തിലെ ഒട്ടുമിക്ക സ്വകാര്യബസ് ഉടമസ്ഥർക്കും ടാക്സ് അടക്കാൻ പറ്റാത്ത ഈ സാഹചര്യത്തിൽ ടാക്സ് അടച്ച് ബസ് സർവീസ് നടത്തിക്കൊണ്ടിരുന്ന സ്വകാര്യബസ് ഉടമയുടെ ബസ്സ്, നിസ്സാര കാരണം പറഞ്ഞ് 750 രൂപ പിഴ ചുമത്തി ആറ്റിങ്ങൽ ആർടിഒ.
(9/2/2022) ടാക്സ് കുടിശ്ശികയുള്ള വണ്ടികൾ പിടിക്കാനായി വെഹിക്കിൾ ഇൻസ്പെക്ടർ ഇറങ്ങുകയുണ്ടായി. ടാക്സ് എല്ലാം അടച്ച അനൂപ് ചന്ദ്രന്റെ ഉടമസ്ഥതയിലുള്ള അനന്തപുരി ബസ്, സർവീസ് നടത്തി കൊണ്ടിരിക്കുകയും ആറ്റിങ്ങൽ ആർടിഒ ഓഫീസിൽ നിന്ന് വന്ന ഉദ്യോഗസ്ഥർ പൂർവ്വ വൈരാഗ്യം വെച്ച് വണ്ടി പിടിക്കുകയും ഇല്ലാത്ത കാരണങ്ങൾ പറഞ്ഞ് അതായത് വണ്ടിക്ക് താൽക്കാലിക പെർമിറ്റ് ഇല്ല എന്നും ഡ്രൈവർക്കും കണ്ടക്ടർക്കും ലൈസൻസ് ഇല്ല എന്നും പറഞ്ഞു പിഴ ചുമത്തുക ഉണ്ടായി.
യഥാർത്ഥത്തിൽ ഈയൊരു കോവിഡ് പശ്ചാത്തലത്തിലും ഞായറാഴ്ച വണ്ടി സർവീസ് നടത്താതെ ഇരുന്നിട്ടും ആ രൂപ കൂടി ചേർത്ത് സർക്കാരിന് ടാക്സ് ആയി അടയ്ക്കുന്ന കേരളത്തിലെ ഒരു സംരംഭകന്റെ അവസ്ഥ ഇതാണ്, എല്ലാ നിയമങ്ങളും പാലിച്ച് സർക്കാരിലേക്ക് ഉള്ള ടാക്സും അടച്ച് കേരളത്തിൽ കുറച്ചു പേർക്ക് തൊഴിൽ ലഭ്യമാക്കുന്ന ഒരു സംരംഭകനെ മാത്രം ലക്ഷ്യമിട്ട് ആർടിഒ ബിജുമോൻ.കെ യും, (dtc) മനോജ് കുമാറും കൂടി സംരംഭകനെ അനധികൃതമായി ചൂഷണം ചെയ്തുവരുകയാണ്. കൂടാതെ, ടാക്സ് അടച്ച റിസെപ്റ്റ് ഇല്ല എന്നപേരിലും അവർക്ക് പിഴ ചുമത്തിയിരുന്നു. എന്നാല് എല്ലാത്തരത്തിലും ഉള്ള രേഖകളും ഉടമസ്ഥൻ്റെ കയ്യിൽ ഉണ്ടായിരുന്നു. എന്നിട്ടും ഇത്തരത്തിലുള്ള വേട്ടയാടലുകൾ എന്തിനെന്നാണ് ഉടമസ്ഥൻ അനൂപ് ചന്ദ്രൻ ചോദിക്കുന്നത്.
കൂടാതെ ഈ ബസ്സിൽ ജോലി ചെയ്തിരുന്ന കെഎസ്ആർടിസി ബസ്സിൽ നിന്നും ജോലി നഷ്ടപ്പെട്ട ഡ്രൈവറും കണ്ടക്ടറും ആണ്. കെഎസ്ആർടിസി പോലുള്ള സർക്കാർ സ്ഥാപനത്തിൽ നിന്നും ജോലി നഷ്ടപ്പെട്ട ബസ് ജീവനക്കാരെയും കുടുംബത്തെയും സംരക്ഷിച്ചു പോകുന്ന ഈ സ്വകാര്യ സംരംഭകനെയാണ് ഇവർ ചൂഷണം ചെയ്യുന്നത്. അനധികൃതമായി അധികാരം കയ്യിലെടുക്കുന്ന ഇവരെ പോലുള്ള സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ നിയമ നടപടികൾ എടുക്കണമെന്ന് ഗതാഗത മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തുന്നു.