അഞ്ചലിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം സ്വകാര്യ ബസ് ഉടമയുടേത്

July 1, 2021
228
Views

കൊല്ലം: അഞ്ചലിൽ യുവാവിൻറെ മൃതശരീരം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആളിനെ തിരിച്ചറിഞ്ഞു. സ്വകാര്യ ബസ് ഉടമയായ അഞ്ചൽ അഗസ്ത്യക്കോട് സ്വദേശി ഉല്ലാസ് ആണ് മരിച്ചത്. നിർമ്മാണം നടക്കുന്ന അഞ്ചൽ ബൈപ്പാസിലാണ് ഉല്ലാസിന്റെ മൃതശരീരം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.

രാവിലെ പ്രഭാത സവാരിക്കിറങ്ങിയവരാണ് മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടത്. അഞ്ചൽ പുനലൂർ റോഡിൽ സെൻറ് ജോർജ് സ്കൂളിന് എതിർവശം നിർമ്മാണം നടക്കുന്ന അഞ്ചൽ ബൈപ്പാസിൽ ആണ് മൃതദേഹം കണ്ടെത്തിയത്.

കൊല്ലത്ത് നിന്നും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാടും പരിശോധന നടത്തി. മൊബൈൽ ഫോണും കത്തിക്കരിഞ്ഞ ഒരു ജോഡി ചെരിപ്പു വാച്ചും മൃതദേഹത്തിന് സമീപത്തു നിന്ന് കണ്ടെത്തിയിരുന്നു. മൊബൈൽ ഫോൺ പരിശോധനയിലാണ് മൃതശരീരം ഉല്ലാസിന്റേതാണെന്ന് തിരിച്ചറിഞ്ഞത്. കൊല്ലം റൂറൽ എസ് പി കെ വി രവിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ആണ് അന്വേഷിക്കുന്നത്.

എന്നാൽ മരണത്തിൽ ദുരൂഹത ആരോപിച്ച്‌ പ്രൈവറ്റ് ബസ് ഓണേഴ്സ് അസോസിയേഷൻ ഭാരവാഹികൾ രംഗത്തുവന്നിരുന്നു. സമഗ്രമായ അന്വേഷണം വേണമെന്നാണ് ഇവരുടെ ആവശ്യം.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *