അങ്കമാലി കനാല്‍ക്കരയില്‍ രണ്ടു പുരുഷന്മാരുടെ മൃതദേഹങ്ങള്‍ അഴുകിയ നിലയില്‍

October 25, 2021
126
Views

കൊച്ചി: എറണാകുളം അങ്കമാലി കാരമറ്റത്ത് കനാൽക്കരയിൽ രണ്ടു മൃതദേഹങ്ങൾ കണ്ടെത്തി. അഴുകിയ നിലയിൽ കണ്ടെത്തിയ മൃതദേഹങ്ങൾക്ക് ദിവസങ്ങളുടെ പഴക്കമുണ്ട്. രണ്ട് പുരുഷന്മാരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്.

പ്രദേശവാസികളാണ് മൃതദേഹങ്ങൾ ആദ്യം കണ്ടത്. ജനവാസ മേഖലയിൽനിന്ന് അൽപം മാറിയാണ് മൃതദേഹങ്ങൾ കിടന്നിരുന്നത്.

കാരമറ്റം പ്രദേശത്തുനിന്ന് കഴിഞ്ഞദിവസം രണ്ടുപേരെ കാണാതായിരുന്നു. 55-ഉം 35-ഉം വയസ്സുള്ളവരെയാണ് കാണാതായത്. ഇവരുടേതാകാം മൃതദേഹമെന്നാണ് സംശയം. എന്നാൽ പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. പത്തുമണിയോടെ ഇൻക്വസ്റ്റ് നടപടികൾ ആരംഭിക്കും.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *