മലയാള സിനിമക്ക് മാലിക്ക് ഒരു മുതല്‍ കൂട്ട്; മോഹല്‍ലാലിനെ സമ്മാനിച്ച ഫാസിലിന് ദൈവം അനുഗ്രഹിച്ച്‌ നല്‍കിയ പൊന്നുമോനാണ് ഫഹദ്

July 24, 2021
178
Views

മഹേഷ് നാരായണന്‍ ചിത്രം മാലിക്ക് മലയാള സിനിമയ്ക്ക് ഒരു മുതല്‍ക്കൂട്ടാണെന്ന് ബി ജെ പി നേതാവ് അബ്ദുള്ളക്കുട്ടി. ഫഹദ് തന്റെ സിനിമകളില്‍ അഭിനയിക്കുകയല്ല ജീവിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മലയാള സിനിമയ്ക്ക് മോഹന്‍ലാലിനെ സമ്മാനിച്ച ഫാസിലിന് പകരമായി ദൈവം അനുഗ്രഹിച്ച്‌ നല്‍കിയ പൊന്നുമോനാണ് ഫഹദെന്നും അദ്ദേഹം പറയുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അബ്ദുള്ളക്കുട്ടിയുടെ പ്രതികരണം.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

മാലിക്ക് കണ്ടു.

സമീപകാലത്ത് കണ്ട ഉഗ്രന്‍ ചലചിത്രാവിഷ്കാരം

സിനിമ സംവിധാകയന്റെ കലയാണെന്ന് പറയാറുണ്ട്.

ഇവിടെയും മഹേഷ്നാരയണന്റെ പ്രതിഭക്ക് പത്തരമാറ്റിന്റെ തിളക്കം ഉണ്ട്.

പക്ഷെ ഫഹദ് ഫാസിലിന്റെ സിനിമ കണ്ട് കഴിഞ്ഞാല്‍ നമ്മള് തിരുത്തിപറയണ്ടി വരും. ഫഹദ്

ഉണ്ടെങ്കില്‍ ആസിനിമ സംവിധായന്റേയും, ഫഹദിന്റേയും സംയുക്ത കലയാണ്

ഫഹദ് തന്റെ സിനിമകളില്‍ അഭിനയിക്കുകയല്ല. ജീവിക്കുകയാണ്.

മലയാളസിനിമയ്ക്ക്മഹാ നടന്‍ മോഹല്‍ലാലിനെ സമ്മാനിച്ച ഫാസിലിന് പകരമായി ദൈവം

അനുഗ്രഹിച്ച്‌ നല്‍കിയ പൊന്നുമോനാണ്ഫഹദ്.

ചന്ദനംചാരിയാല്‍ ചന്ദനം മണക്കും എന്ന് പറഞ്ഞത് പോലെ ഈ ചിത്രത്തില്‍ അഭിനയിച്ചവരല്ലാം

ഒന്നിനൊന്ന് മെച്ചപ്പെട്ടിട്ടുണ്ട്നിമഷ മുതല്‍ എന്റെ നാട്ടുകാരന്‍ അമല്‍വരെ …

മലയാള സിനിമക്ക്മാ ലിക്ക് ഒരു മുതല്‍ കൂട്ട് തന്നെയാണ്

മഹാമാരിയുടെ കാലത്ത്വീ ട്ടിലുരുന്ന് കാണാന്‍

ആമസോണ്‍ പ്രെയിമിലൊരുക്കിയ

നല്ലസിനിമയ്ക്ക് പിന്നില്‍ യത്നിച്ച കലാകാരമാരെയെല്ലാം

അഭിനന്ദിക്കുന്നു

Article Tags:
·
Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *