സ്ത്രീധനത്തിനെതിരെ ശക്തമായ നടപടി ഉണ്ടാകണമെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഡിഗ്രി പഠനത്തിന് മുമ്ബു തന്നെ, സ്ത്രീധനം വാങ്ങില്ലെന്ന് വിദ്യാര്‍ഥികളില്‍ നിന്നും സത്യവാങ്മൂലം വാങ്ങണം. ഇതിനായി വൈസ് ചാന്‍സിലര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. കേരളത്തിലെ സര്‍വകലാശാലകളിലെ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത വി.സി മാരുടെ യോഗത്തിലാണ് ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയത്.
സ്ത്രീധനം സ്ത്രീകളെ മാത്രം സംബന്ധിച്ച പ്രശ്നമല്ല, സമൂഹത്തിന്‍റെ മുഴുവന്‍ പ്രശ്നമാണ്. സ്ത്രീധനം നമുക്കു വേണ്ടേ വേണ്ട എന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. സ്ത്രീകള്‍ക്ക് എതിരെയുള്ള അക്രമങ്ങള്‍ക്കെതിരെയും സ്ത്രീ സുരക്ഷിത കേരളത്തിനും വേണ്ടി കഴിഞ്ഞ ദിവസം ഗവര്‍ണര്‍ ഉപവാസം നടത്തിയിരുന്നു.
Article Tags:
arif muhammed khan