മേഘമലയില്‍ എത്തിയ അരിക്കൊമ്ബന്‍ പെരിയാറിലേക്ക് തിരികെ വരുമെന്ന് പെരിയാര്‍ കടുവ സങ്കേതം ഡെപ്യൂട്ടി ഡയറക്ടര്‍ സുയോഗ് പാട്ടീല്‍.
കേരള-തമിഴ്നാട് അതിര്‍ത്തിയിലൂടെയാണ് കൂടുതല്‍ സമയം അരിക്കൊമ്ബന്‍ സഞ്ചരിക്കുന്നതെന്നും ഡെപ്യൂട്ടി ഡയറക്ടര്‍ വ്യക്തമാക്കി.
കുമളി: മേഘമലയില്‍ എത്തിയ അരിക്കൊമ്ബന്‍ പെരിയാറിലേക്ക് തിരികെ വരുമെന്ന് പെരിയാര്‍ കടുവ സങ്കേതം ഡെപ്യൂട്ടി ഡയറക്ടര്‍ സുയോഗ് പാട്ടീല്‍.
കേരള-തമിഴ്നാട് അതിര്‍ത്തിയിലൂടെയാണ് കൂടുതല്‍ സമയം അരിക്കൊമ്ബന്‍ സഞ്ചരിക്കുന്നതെന്നും ഡെപ്യൂട്ടി ഡയറക്ടര്‍ വ്യക്തമാക്കി.
പൂര്‍ണ ആരോഗ്യവാനായ കാട്ടാന ദിവസം 10 കിലോമീറ്റര്‍ സഞ്ചരിക്കുന്നുണ്ട്. റേഡിയോ കോളറിലൂടെ സിഗ്നല്‍ കൃത്യമായി ലഭിക്കുന്നുണ്ട്. മനുഷ്യര്‍ക്കാണ് അതിര്‍ത്തികള്‍ ബാധകമെന്നും മൃഗങ്ങള്‍ അതില്ലെന്നും ഡെപ്യൂട്ടി ഡയറക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, ചിന്നക്കനാലില്‍ അരിക്കൊമ്ബന്‍ നടത്തിയ അതിക്രമങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ മേഘമലക്ക് സമീപം അരിക്കൊമ്ബനെ കണ്ടത് തമിഴ്നാട് വനപാലകരില്‍ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. ഇതേ തുടര്‍ന്ന് ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി. കൂടാതെ, പ്രദേശത്തേക്ക് വിനോദ സഞ്ചാരികള്‍ വരുന്നത് താല്‍കാലികമായി വിലക്കി. സഞ്ചാരികള്‍ ഇവിടത്തെ കോടമഞ്ഞ് ആസ്വദിച്ച് രാത്രിയും റോഡ് വഴി ഇറങ്ങി നടക്കുന്നത് അപകടത്തിനിടയാക്കാന്‍ സാധ്യതയുള്ളതിനാലാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.
കേരള-തമിഴ്നാട് കടുവ സങ്കേതങ്ങള്‍ ചേര്‍ന്നു കിടക്കുന്ന വനമേഖല വഴിയാണ് അരിക്കൊമ്ബന്‍റെയും സഞ്ചാരം. മുമ്ബ് ആനകള്‍ നടന്ന വഴിയെ അതിര്‍ത്തി കടന്ന് തമിഴ്നാട്ടിലേക്കും തിരിച്ചും അരിക്കൊമ്ബന്‍ നടക്കുന്നത് പുതിയ കാടുമായി ഇണങ്ങുന്നതിന്‍റെ സൂചനയാണെന്ന് വനപാലകര്‍ പറയുന്നു.
പെരിയാര്‍ കടുവ സങ്കേതത്തോട് ചേര്‍ന്ന മേഘമല കടുവ സങ്കേതത്തിനുള്ളില്‍ സ്വകാര്യ തേയിലത്തോട്ടത്തിന്‍റെ ഏഴ് ഡിവിഷനുകളും ഇതിലെ തൊഴിലാളികളുമാണ് താമസിക്കുന്നത്. മേഘമല, ഇരവങ്കലാര്‍, മണലാര്‍, മഹാരാജന്‍മെട്ട് എന്നിങ്ങനെ കാടും തേയിലത്തോട്ടങ്ങളും ചേര്‍ന്നു കിടക്കുന്ന പ്രദേശങ്ങളില്‍ കാട്ടാനകളുടെ ആക്രമണം പതിവ് സംഭവമാണ്.