കൊച്ചി: കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് അര്‍ജുന്‍ ആയങ്കി ചോദ്യം ചെയ്യലിനായി കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ഹാജരായി.
അഭിഭാഷകര്‍ക്ക് ഒപ്പമാണ് അര്‍ജുന്‍ ആയങ്കി കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ എത്തിയത്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് അര്‍ജുന് നോട്ടീസ് നല്‍കിയിരുന്നു.
അര്‍ജ്ജുന്‍ ആയങ്കി കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്തിന് ഉപയോഗിച്ച കാറ് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. പരിയാരം പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള പറമ്ബിലാണ് ചുവന്ന സ്വിഫ്റ്റ് കാര്‍ കണ്ടെത്തിയത്. നമ്ബര്‍ പ്ലേറ്റ് അഴിച്ചുമാറ്റിയ നിലയിലുള്ള വാഹനം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.
അതേസമയം സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ തലവന്‍ അര്‍ജുന്‍ ആയങ്കിക്ക് കാറ് എടുത്തു നല്‍കിയ സിപിഎം അംഗം സജേഷിനെ പാര്‍ട്ടി ഒരു കൊല്ലത്തേക്ക് പുറത്താക്കി